ഭാര്യയായി കൂടെ കഴിയണം, എല്ലാ മാസവും ശമ്പളമായി 25 ലക്ഷം തരാം പറ്റുമോ എന്ന് ആ വ്യവസായി എന്നോട് ചോദിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നീതു

22075

ബോളിവുഡിലെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആരാധകരുടെ പ്രിയപ്പെട്ടതാരം നീതു ചന്ദ്ര. ബോളിവുഡ് നടിയും തിയേറ്റർ ആർട്ടിസ്റ്റുമായ നീതു ചന്ദ്ര 2005-ൽ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്. പിന്നാലെ ഓയ് ലക്കി ലക്കി ഓയ് എന്ന സിനിമയിലൂടെ ബോളിവുഡിലെ ശ്രദ്ധിക്കുന്ന താരമായി മാറി.

അടുത്തകാലത്ത് സിനിമയിൽ നടി അത്ര സജീവമല്ലാത്ത നടി എങ്കിലും സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലൂടെ പരിചിതയാണ്. 2011-ൽ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങിയത്. ഇപ്പോഴിതാ നടി നടത്തിയ ഒരു വെളിപ്പെടുത്തൽ സിനിമാലോകത്തെ മാത്രമല്ല, സാധാരണക്കാരെ വരെ അമ്പരപ്പിച്ചിരിക്കുകയാണ്.

Advertisements

മാസം തോറും ലക്ഷങ്ങൾ ശമ്പളം തന്നാൽ ഭാര്യയായി കൂടെ കഴിയാമോ എന്നാണ് തന്നോട് ഒരു പ്രമുഖ വ്യവസായി ചോദിച്ചതെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇതാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചയായി മാറിയിരിക്കുന്നത്. വിവാഹാഭ്യർത്ഥനയുമായി തന്നെ സമീപിച്ചത് ഒരു വലിയ വ്യവസായിയാണ് എന്ന് നീതു പറഞ്ഞു.

Also Read
എനിക്ക് വിവാഹമേ വേണ്ട, അങ്ങനെ ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല എന്റെ ജീവിതം: നിത്യാ മേനോൻ

അതേസമയം, ആരാണ് ആ വ്യവസായി എന്നു പറയാനും അയാളുടെ പേര് വെളിപ്പെടുത്താനും നീതു തയ്യാറായിട്ടില്ല. തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാമെന്നാണ് അയാൾ പറഞ്ഞതെന്നു നീതു പറഞ്ഞു. കൂടാതെ, വിജയിച്ച ഒരു താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്ന് നീതു പറയുന്നു.

13 ദേശീയ പുരസ്‌കാര ജേതാക്കൾക്കൊപ്പം ജോലി ചെയ്തുവെന്നും എല്ലാം വലിയ സിനിമകളായിരുന്നിട്ടും ഇപ്പോൾ വലിയ ജോലിയൊന്നും ഇല്ലെന്ന് നീതു പറയുന്നു. വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടർ ഓഡിഷന് ചെന്നപ്പോൾ നീതു ശരിയാവില്ലെന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

ഭാര്യയായി കൂടെ കഴിയണം, എല്ലാ മാസവും ശമ്പളമായി 25 ലക്ഷം തരാം പറ്റുമോ എന്ന് ആ വ്യവസായി എന്നോട് ചോദിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നീതു

Also Read
രാവണപ്രഭു സിനിമയില്‍ ഞാനാണ് ഹീറോ; മോഹന്‍ലാല്‍ അല്ല; ആ കഥാപാത്രത്തെ താഴ്ത്തിക്കെട്ടിയാണ് സംസാരിക്കുന്നത്: സിദ്ദിഖ്

വളരെ പ്രശസ്തനായ ഒരു കാസ്റ്റിംഗ് ഡയറക്ടറായിരുന്നു അയാൾ, ഓഡിഷൻ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ അയാൾ എന്നോട് പറഞ്ഞു, ‘എനിക്ക് ശരിക്കും സങ്കടമുണ്ട് നീതു, ഇത് ശരിയാവില്ലാ എന്ന്. അതേസമയം കുറച്ചുസിനിമകളിലൂടെ ആണെങ്കിലും പ്രിയപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാനായെന്ന് താരത്തിന് സന്തോഷിക്കാവുന്നതാണ്.

ട്രാഫിക് സിഗ്‌നൽ, ഒയെ ലക്കി ലക്കി ഒയെ, അപ്പാർട്ട്‌മെന്റ് തുടങ്ങിയ നിരവധി സിനിമകളിലാണ് നടി ഇതിനോടകം പ്രവർത്തിച്ചിട്ടുള്ളത്.

Advertisement