സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് ലക്ഷ്മിപ്രിയ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തയായി വിവാഹശേഷം സിനിമാലോകത്ത് എത്തിയ താരമാണ് ലക്ഷ്മിപ്രിയ. മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും എല്ലാം തിളങ്ങി നിൽക്കുന്നതിനിടെയാണ് താരം ബിഗ് ബോസിലേക്ക് പോവുന്നത്.
തുടക്കത്തിൽ തന്നെ പുറത്താകുമെന്ന് കരുതിയിരുന്നെങ്കിലും ബിഗ് ബോസ് ഹൗസിൽ നൂറുദിനം തികച്ച് ആരാധകരുടെ പ്രിയപ്പെട്ട എൽപി എന്ന പേരിൽ അറിയപ്പെട്ടാണ് താരം പുറത്തെത്തിയിരിക്കുന്നത്. ബിഗ് ബോസിലെ നൂറ് ദിവസങ്ങൾ പൂർത്തിയാക്കിയ ലക്ഷ്മി നാലാം സ്ഥാനം നേടിയാണ് തിരിച്ച് വന്നത്.
അതേസമയം, ബിഗ്‌ബോസ് ഷോയിൽ ആയിരിക്കുമ്പോഴും പുറത്ത് നടക്കുന്ന കാര്യങ്ങളൊക്കെ താൻ സിക്‌സ്ത് സെൻസിൽ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് ലക്ഷ്മിപ്രിയ ഇപ്പോൾ. തന്റെ പ്രിയപ്പെട്ടവരിൽ ആരോ മരിച്ചത് പോലെ തോന്നിയ അനുഭവത്തെ കുറിച്ച് ലക്ഷ്മി പറയുമ്പോൾ അത് ശരിയാണെന്ന് ഭർത്താവ് ജയേഷും സമ്മതിക്കുന്നുണ്ട്.
പുറത്ത് ഇറങ്ങിയിട്ട് ഞെട്ടിപ്പോയ വാർത്തകൾ ഉണ്ടായിരുന്നോ എന്ന അവതാരകയുടെ ലക്ഷ്മിപ്രിയയോുള്ള ചോദ്യത്തിനായിരുനന്ു അമ്പരപ്പിക്കുന്ന മറുപടി കിട്ടിയത്. ‘പറഞ്ഞാൽ ആളുകൾ വിശ്വസിക്കുമോന്ന് അറിയില്ല. പുറത്തുള്ള ആളുകളെ കുറിച്ച് ഞാനെപ്പോഴും ചിന്തിക്കുന്നുണ്ടായിരുന്നു. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ മരിച്ചു എന്നെനിക്ക് ഒരു ദിവസം തോന്നി. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ആന്റിയായിരുന്നു അത്. അവളുടെ ആന്റിയെന്ന് പറഞ്ഞാൽ എനിക്കും വേണ്ടപ്പെട്ട ആളാണ്.’
‘എനിക്ക് അവർ മരിച്ച ദിവസം പോലും കൃത്യമായി അറിയാം. ഒരു സിനിമ കാണുന്നത് പോലെ ഞാനതൊക്കെ മനസിൽ കണ്ടിരുന്നു. ആരുമിത് വിശ്വസിക്കില്ലെന്നും’ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലൂടെ ലക്ഷ്മിപ്രിയ പറഞ്ഞു.
പുറത്തിറങ്ങിയ ശേഷം എല്ലാവരെയും വിളിക്കുന്ന കൂട്ടത്തിൽ ഫ്രണ്ടിനെ വിളിച്ചിരുന്നു. അപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. ഞാൻ പറഞ്ഞ ദിവസം വരെ കറക്ടായിരുന്നു. റോബിൻ പുറത്താവുന്ന ദിവസങ്ങളിൽ എപ്പോഴോ ആയിരുന്നു. നമ്മൾ നമ്മളായി അവിടെ നിൽക്കുമ്പോൾ ബോധമനസും ഉപബോധ മനസും ഒരുപോലെ ഉണരുന്നുണ്ട്. അപ്പോൾ ഒരു സിക്സ്ത് സെൻസ് പറയുന്ന കാര്യങ്ങൾ പോലും ഉണർന്നാണ് പ്രവർത്തിക്കുന്നതെന്നും ലക്ഷ്മിപ്രിയ വിശദീകരിച്ചു.
‘ഇത് പറഞ്ഞാൽ ആളുകൾ ട്രോളുമായിരിക്കും. എങ്കിലും പറയാതിരിക്കാൻ പറ്റത്തില്ല. സത്യമായും ഞാനത് അനുഭവിച്ചതാണെന്നും’ ലക്ഷ്മി പറയുന്നു. സ്ഥിരം ജപിക്കുന്നത് കൊണ്ട് ലക്ഷ്മിയ്ക്ക് സിക്സ്ത് സെൻസ് ഉണ്ടായത് ആവാമെന്നാണ് തമാശരൂപേണ ജയേഷ് പറയുന്നത്.