എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ജാനകിക്കുട്ടി ആകേണ്ടിയിരുന്നത് ഞാൻ ആയിരുന്നു, പക്ഷേ അവസാന നിമിഷം സംഭവിച്ചത് ഇങ്ങനെ: രശ്മി സോമൻ

1224

എംടി വാസുദേവൻ നായർ രചിച്ച് ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമ മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്കുകളിൽ. മലയാളികൽ അതുവരെ പേടിയോടെ കണ്ടിരുന്ന യക്ഷിയെ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമയുണ്ടാകില്ല. അടിമുടി ഒരു ന്യൂവേവ് സിനിമയായിരുന്നു ഈ ചിത്രം.

കുടുംബത്താൽ അവഗണിക്കപ്പെട്ട ജാനകിക്കുട്ടിക്ക് കൂട്ടായി വന്ന യക്ഷി യഥാർത്ഥത്തിൽ ഉണ്ടോ അതോ ജാനകി ക്കുട്ടിയുടെ തോന്നൽ മാത്രമാണോ എന്നത് കാഴ്ചക്കാരന്റെ ചിന്തകൾക്ക് വിട്ടുകൊണ്ടായിരുന്നു സിനിമ അവസാനിച്ചത്. മലയാളത്തിലെ എവർഗ്രീൻ സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോൾ എന്ന് സ്വന്തം ജാനകിക്കുട്ടിയെ മറക്കാനാകില്ല. സിനിമയിൽ ജാനകിക്കുട്ടിയായി ജോമോളും യക്ഷിയായി ചഞ്ചലുമാണ് അഭിനയിച്ചത്.

Advertisements

സരോജിനിയായി വേഷമിട്ടത് പ്രമുഖ സീരിയൽ സനിമാ നടി രശ്മി സോമൻ ആണ്. എന്നാൽ യഥാർത്ഥത്തിൽ ഈ സിനിമ യിൽ ജാനകിക്കുട്ടി ആകേണ്ടിയിരുന്നത് രശ്മി സോമൻ ആയിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രശ്മി സോമൻ.

Also Read
ആ സ്‌കിറ്റിൽ അഭിനയിച്ചതിന്റെ പേരിൽ അന്ന് പരസ്യമായ തല്ലു കിട്ടി, നല്ല തെറിയും കേട്ടു; ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി കുടുംബവിളക്ക് മല്ലിക മഞ്ജു വിജേഷ്

ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന ചോദ്യോത്തര പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. അന്ന് ഞാൻ സീരിയലുകൾ ചെയ്യുന്ന സമയമാണ്. സിനിമയ്ക്ക് വേണ്ടി രണ്ട് ഓഡിഷനുകളും കഴിഞ്ഞു. ഓഡിഷനിൽ സെലക്ടായി. ഇനി മറ്റ് സീരിയലുകളൊന്നും കമ്മിറ്റ് ചെയ്യരുതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.

എന്നാൽ ചിത്രീകരണം തുങ്ങുന്നതിന് മുൻപുള്ള പൂജയുടെ രണ്ട് ദിവസം മുൻപ് എന്നെ വിളിച്ചിട്ട് പറഞ്ഞു കഥാപാത്രത്തിൽ ചെറിയ മാറ്റമുണ്ട്. ജാനകിക്കുട്ടിയാകാൻ കുറച്ചുകൂടി യോജിച്ച മറ്റൊരു കുട്ടിയെ കണ്ടെത്തി. എംടി സാറിന്റെ ഭാര്യയാണ് സജസ്റ്റ് ചെയ്തത് എന്നാണ് രശ്മി സോമൻ പറയുന്നത്.

അതേ സമയം ബാലതാരം ആയിട്ടായിരുന്നു രശ്മി സിനിമയിലെത്തിയത്. നമ്മുടെ വീട് ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് ചകോരം, ആദ്യത്തെ കൺമണി, അനിയൻ ബാവ ചേട്ടൻ ബാവ, സാദരം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഇഷ്ടമാണ് നൂറു വട്ടത്തിലൂടെയാണ് നായികയായി മാറുന്നത്. സിനിമകൽ നിന്നും രശ്മി സീരിയലുകളിലേക്കും എത്തുകയായിരുന്നു.

ഹരി ആയിരുന്നു രശ്മിയുടെ ആദ്യത്തെ പരമ്പര. പിന്നീട് അക്ഷയപാത്രം, മുറപ്പെണ്ണ്, സമയം, താലി, ഭാര്യ, കടമറ്റത്ത് കത്തനാർ, മന്ത്രകോടി, സ്വാമി അയ്യപ്പൻ തുടങ്ങി നിരവധി ഹിറ്റ് പരമ്പരകളിൽ അഭിനയിച്ചു. ഇടയ്ക്ക് വിവാഹശേഷം അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്ത രശ്മി സോമൻ ഇപ്പോൾ സീരിയൽ രംഗത്തേക്ക് ശക്തമായി തിരിച്ച് എത്തിയിട്ടുണ്ട്.

Also Read
ധോണി അത്ര സിമ്പിൾ ആയിരുന്നില്ല, ഒരുപാട് സ്ത്രീകൾ ധോണിയുടെ ജീവിതത്തിൽ വന്നു പോയിട്ടുണ്ട്, ഞാനും അവരിൽ ഒരാളായിരുന്നു: മുൻ കാമുകി റായ് ലക്ഷ്മി

Advertisement