‘ഒരു വർഷത്തിന് മുൻപും ശേഷവും, ഞാനും അനിയത്തിയും’; മൃദുലയെ ചേർത്ത് പിടിച്ച് നടി പാർവതി

97

മലയാള സീരിയൽ ആരാധകരായ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പബതികളാണ് മൃദുല വിജയിയും ഭർത്താവ് യുവ കൃഷ്ണയും. വിവാഹം കഴിഞ്ഞ് ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി കുടുംബത്തിന്റെ ഭാഗമാകാൻ പോകുന്ന സന്തോഷത്തിലാണ് ഇരുവരും. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മൃദുലയും യുവയും. ഒട്ടുമിക്ക സീരിയൽ താരങ്ങളുടെയും വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അതുകൊണ്ടു തന്നെ മൃദുലയും യുവയും യുട്യൂബ് വഴി വ്ലോഗായും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഗർഭകാലം ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ് മൃദുല വിജയ്. നേരത്തെ, മൃദുലയുടെ കുടുംബാംഗങ്ങൾ അടക്കം പങ്കെടുത്തുള്ള സീമന്തം ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ഇരുവരും ഇപ്പോൾ പങ്കുവെച്ചിരുന്നു. തിരുവന്തപുരത്തെ യുവയുടെ വീട്ടിൽ വെച്ചായിരുന്നു സീമന്തം ചടങ്ങ് നടത്തിയത്. വിവാഹത്തിന് ശേഷം കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് മൃദുല വിജയ്. യുവ സീരിയൽ ഷൂട്ടിങുമായും മറ്റും തിരക്കിലാണ്.

Advertisements

യുവയും മൃദുലയും ജീവിതത്തിൽ ഒന്നായിട്ട് ഒരു വർഷം പൂർത്തിയായ സമയത്ത് പരസ്പരം വിവാഹ വാർഷിക ആശംസകൾ അറിയിച്ച് കൊണ്ടാണ് താരങ്ങൾ രംഗത്തെത്തിയരുന്നു. സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും രംഗത്തെത്തിയിരുന്നത്. ഇവർക്ക് പിന്നാലെ മൃദ്വാ എന്ന പേരിലുള്ള താരങ്ങളുടെ ഫാൻസ് ക്ലബ്ബുകാരും സന്തോഷമറിയിച്ച് എത്തിയിരുന്നു.

ALSO READ- അന്ന് ബിഗ് ബോസിൽ ഒരു പ്രണയം ഉണ്ടായിരുന്നു; അതോടെ ഞാൻ വേറെ പ്രണയിക്കുമോ എന്ന് ഭാര്യ പേടിച്ചു; ബിഗ് ബോസ് ജീവിതം മാറ്റിയതിനെ കുറിച്ച് ദീപൻ മുരളി

മൃദുലയുടെ വീഡിയോസ് നിമിഷ നേരം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം മൃദുലയുടെ സഹോദരി പാർവതി ഇട്ട ഒരു ഫോട്ടോയും ക്യാപ്ഷനും ഇപ്പോഴിതാ ആരാധകരുടെ മം കവർന്നിരിക്കുകയാണ്. പാർവതിയും മൃദുലയും ഒരുമിച്ചുള്ള വ്യത്യസ്തമായ രണ്ട് ചിത്രമാണ് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുള്ളത്. പാർവതി ഗർഭിണി ആയിരുന്ന സമയത്ത് എടുത്ത ഫോട്ടോയും മൃദുലയുടെ ബോബി ഷവർ ദിവസം എടുത്ത ഫോട്ടോയും ചേർത്താണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഒരു വർഷത്തിന് മുൻപും ശേഷവും, ഞാനും അനിയത്തിയും’- എന്ന ക്യാപ്ഷനോടെയാണ് സഹോദരി പാർവതി മൃദുലക്ക് ഒപ്പമുള്ള പങ്കുവെച്ചിരിക്കുന്നത്. മൃദുല അനിയത്തി പാർവ്വതിയുടെ മകൾ യാമിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവക്കാറുണ്ട്. അവളിൽ നിന്ന് കണ്ണെടുക്കാൻ എനിക്ക് തോന്നുന്നില്ല- എന്ന് പറഞ്ഞു കൊണ്ട് ഫോട്ടോകൾ പങ്കുവെക്കാറുള്ളത്.

ALSO READ- ഏറ്റവും വലിയ സമ്പന്നന്റെ മകനായി ജനിച്ച ഞാൻ കോളേജ് ഫീസ് കൊടുക്കാൻ പോലും പറ്റാത്തത്ര ദരിദ്രനായി; നേരിട്ട ദു രന്തത്തെ കുറിച്ച് പ്രതാപ് പോത്തൻ അന്ന് പറഞ്ഞത്

ഗർഭകാലം ആസ്വദിക്കുന്ന മൃദുല ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. നിരവധി സീരിയലിലൂടെ സാന്നിധ്യമറിയിച്ച പാർവതി വിവാഹത്തോടെ ആയിരുന്നു ഈ മേഖലയിൽ നിന്ന് ഒരിടവേളയെടുത്തത്. കുടുംബവിളക്കിലെ ശീതളായി എത്തിയാണ് പാർവതി പ്രേക്ഷകരുടെ ഇഷ്ടതാരമായത്.

ഇപ്പോൽ താരം സീരിയലുകളിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയിൽ ഇൻഫ്‌ലുവൻസറായി സജീവമാണ്. പാർവ്വതിക്ക് ഒമ്പതാം മാസം ആയപ്പോഴായിരുന്നു മൃദുല ഗർഭിണിയാണെന്ന വിവരം അറിയുന്നത്. 2021 ജൂലൈ 8ന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൃദുല, യുവകൃഷ്ണ താരവിവാഹം. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് താരം അഭിനയ രംഗത്ത് ശ്രദ്ധേയയാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ സീരിയലിൽ രംഗത്ത് സജീവമായത്. ഇരുവരും ഫ്‌ലവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്ക് ഷോയിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ാരം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement