വേഷ്ടിയാണ് താരം! ഈ ട്രെൻഡ് അവസാനിക്കില്ല; കിടിലൻ ഹോട്ട് ലുക്കിൽ എത്തി നടി മാളവിക മോഹനൻ

303

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താര സുന്ദരിയാണ് നടി മാളവിക മോഹനൻ. പിന്നീട് മറ്റ് ഭാഷകളിൽ സജീവമായ നടി ബോളിവുഡിൽ അടക്കം തന്റെ സാന്നിധ്യം അറിയിച്ചു. രജനീകാന്ത്, വിജയ് അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് എല്ലാം ഒപ്പം നടി അഭിനയിച്ചു കഴിഞ്ഞു.

ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിൽ 2013 ലാണ് പട്ടം പോലെ എന്ന ചിത്രത്തിലൂടെ മാളവിക വെള്ളിത്തിയിലെത്തുന്നത്. മലയാളി ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളാണ് മാളവിക. പിന്നീട് മറ്റ് ഭാഷകളിൽ സജീവമായ നടി ബോളിവുഡിൽ അടക്കം തന്റെ സാന്നിധ്യം അറിയിച്ചു. രജനീകാന്ത്, വിജയ് അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് എല്ലാം ഒപ്പം നടി അഭിനയിച്ചു കഴിഞ്ഞു.

Advertisements

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനൻ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. ആദ്യ രണ്ട് സിനിമയ്ക്ക് ശേഷം കന്നട, ഹിന്ദി, തമിഴ് തുടങ്ങി അന്യഭാഷ ചിത്രങ്ങളിൽ സജീവമായ താരം, രജനികാന്തിന്റെ പേട്ടയിലൂടെ തമിഴിലേക്കുള്ള അരങ്ങേറ്റം. ശേഷം വിജയിയുടെ കൂടെയും അഭിനയിച്ചു. രജനികാന്ത് ചിത്രം പേട്ട, വിജയ്യുടെ മാസ്റ്റർ എന്നീ സിനിമകളിലാണ് നടി ശ്രദ്ധേയ വേഷങ്ങൾ ചെയ്തത്. ഹിന്ദിയിൽ ഒരുങ്ങുന്ന യുധ്രയാണ് മാളവികയുടെ പുതിയ പ്രോജക്ട്.

ALSO READ- ആദ്യമായിട്ടാണോ അച്ഛനാകുന്നത്, സുഹാനയെ കാണുമ്പോൾ വിഷണം തോന്നുന്നു, ബഷീർ സുഹാനയെ ഇത്രത്തോളം കെയർ ചെയ്തിരുന്നോ, ബഷീർ ബഷിക്ക് എതിരെ വിമർശനവുമായി ആരാധകർ

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ മാളവിക പലപ്പോഴും കിടിലൻ ഫോട്ടോഷൂട്ടുകളിലൂടെയാണ് വാർത്തകളിൽ നിറയാറുള്ളത്. അതേസമയം, താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച.

മാളവികയുടെ ഓരോ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. തെന്നിന്ത്യയിൽ തന്നെ മാറുന്ന ഫാഷൻ ട്രെൻഡുകൾ ഏറ്റവും ആദ്യം ഉൾക്കൊള്ളുന്ന താരമാണ് മാളവിക എന്ന് ആരാധകർ പറയുന്നു.

ALSO READ- ഒരുമ്പെട്ടവൾ എന്ന പേര് എനിക്ക് ചാർത്തി കിട്ടി, എന്റെ ഇന്റിമേറ്റ് സീനും ലിപ് ലോക്കും താൽപര്യമില്ലാത്തവർ കാണാതിരിക്കുക, ആരെയും നിർബന്ധിക്കില്ല: തുറന്നടിച്ച് ദുർഗ കൃഷ്ണ

മാറുന്ന ഫാഷൻ സങ്കൽപ്പങ്ങളെ സോഷ്യൽമീഡിയയിൽ അവതരിപ്പിക്കുന്ന താരത്തിന് ആരാധകരുടെ പിന്തുണയും ഏറെ ലഭിക്കാറുണ്ട്. ട്രെൻഡുകളുടെ പിന്നാലെ പോകുന്ന ഫാഷൻ പ്രേമികളെ വിസ്മയിപ്പിച്ച് പുതിയൊരു ലുക്ക് പരിചയപ്പെടുത്തുകയാണ് താരം.

ഇക്കുറി തനത് മലയാളികളുടെ തനിമയാർന്ന വേഷം വേഷ്ടിയെ കൂട്ടുപിടിച്ചാണ് മാളവിക എത്തിയിരിക്കുന്നത്. വേഷ്ടി ലുക്കിൽ എത്തിയ മാളവികയുടെ ചിത്രങ്ങൾ നൊടിയിടയിലാണ് സൈബർ ലോകത്ത് തരംഗമായത്. ‘

വേഷ്ടി ട്രെൻഡ്’ എന്നാണ് മാളവിക ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മാളവികയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ചിത്രം പകർത്തിയിരിക്കുന്നത്.

Advertisement