ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോൾ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് താരങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്.
എന്നാൽ രണ്ടാളും നേരത്തെ വിവാഹം കഴിച്ചത് കൊണ്ട് വലിയ വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയ യിലൂടെ ലഭിക്കുന്നത്. ഇതിന് എതിരെ താരങ്ങൾ പ്രതികരിക്കുകയും ചെയ്തു. പുതിയ ജീവിതത്തെ വിലയിരുത്തേണ്ടത് തങ്ങളിരുവരും തന്നെയാണെന്ന നിലപാടിലാണ് ഗോപി സുന്ദറും അമൃതയും. തിരിച്ചടികൾ കാരണം ജീവിതത്തിൽ വന്ന തിരിച്ചറിവുകൾ എത്രമാത്രം ആഴത്തിലുള്ളതാണെന്ന് പറയുകയാണ് അമൃതയിപ്പോൾ. ഇൻസ്റ്റാഗ്രാമിൽ അമൃത പങ്കുവെച്ച പോസ്റ്റിലാണ് ഒരു അക്ഷരം തന്നെ മാറ്റിയപ്പോൾ വന്ന മാറ്റം എങ്ങനെയാണ് ജീവിതത്തിലുണ്ടായതെന്ന് ഗായിക പറയുന്നത്.
ഗായികയായിരുന്ന അമൃത റിയാലിറ്റി ഷോയിൽ വെച്ച് പരിചയപ്പെട്ട നടൻ ബാലയുമായി ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയായിരുന്നു. എന്നാൽ ഈ സെലിബ്രിറ്റി വിവാഹജീവിതം അധിക കാലം നീണ്ട് പോയില്ല. ഈ ബന്ധത്തിൽ ഒരു മകൾ ജനിച്ചെങ്കിലും വിവാഹബന്ധം അവസാനിപ്പിക്കുകയായിരുന്നു ഇരുവരും. വർഷങ്ങൾക്ക് മുൻപ് താരങ്ങൾ വേർപിരിയുകയും ഈയടുത്ത് ബാല മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു.
അതേസമയം, എന്നാൽ വിവാഹമോചനം സംഭവിച്ചതോടെയാണ് താൻ ജീവിതത്തിൽ പ്രതികരിച്ച് തുടങ്ങിയതെന്ന് ഗായിക മുൻപ് പറയുന്നുണ്ട്. പണ്ടൊക്കെ എന്ത് കേട്ടാലും കരയുന്ന സ്വഭാവമായിരുന്നു. ഇപ്പോഴെന്നാൽ എന്തെങ്കിലും ചോദിച്ചാൽ കൃത്യമായ മറുപടി പറയാൻ പഠിച്ചു. ജീവിതത്തിൽ മിസ്റ്റേക്കുകൾ പറ്റിയേക്കാം, അത് മനസിലാക്കി കറക്റ്റ് ചെയ്താൽ പരാജയം ഉണ്ടാവില്ലെന്നാണ് അമൃത സ്വന്തം ജീവിതാനുഭവത്തിൽ നിന്നും പറയുന്നത്.
കരഞ്ഞോണ്ട് ഇരിക്കാതെ മുൻപ് ജീവിതത്തിലുണ്ടായ തെറ്റ് തിരുത്തി പോവാനാണ് താൻ തീരുമാനിച്ചത്. സ്വന്തമായി മ്യൂസിക് ബാൻഡ് രൂപീകരിച്ച് വിദേശ രാജ്യങ്ങളിലടക്കം ഷോ നടത്തിയും മറ്റുമാണ് അമൃത ജീവിതം മുന്നോട്ട് നയിക്കുന്നത്. ഇതിനിടയിലാണ് ഗോപി സുന്ദറുമായി പ്രണയത്തിലാകുന്നത്. എന്നാൽ ഇത്തരം മാറ്റങ്ങളൊക്കെ ഒരു അക്ഷരം മാറ്റിയതിലൂടെയാണെന്ന് താരം പറയുന്നത്.
‘എന്റെ മുഴുവൻ ജീവിതത്തെയും മൊത്തമായിട്ട് മാറ്റി മറിച്ചത് ഒരു സ്പെല്ലിങ് കറക്ഷനാണ്. ആ സ്പെല്ലിങ് കറക്ഷൻ എന്ന് പറയുന്നത് ഹൗ (HOW) എന്ന വാക്കിൽ നിന്നും ഡബ്ല്യൂ (W) എടുത്ത് മുന്നിൽ ഇട്ടിട്ട്, ഹൂ (WHO) എന്നാക്കിയതാണ്. നീ ആരാണെന്ന ചോദ്യത്തിന് പകരം ഞാൻ ആരാണ് എന്ന ചോദ്യത്തെ ഫോക്കസ് ചെയ്യാൻ തീരുമാനിച്ചു.
ആ നിമിഷമാണ് ഞാൻ ആരാണെന്നും എനിക്കെത്ര ശക്തിയുണ്ടെന്നും തിരിച്ചറിഞ്ഞത്. ഇതോടെ ജീവിതം തന്നെ മാറി’- എന്നാണ് താരം സോഷ്യൽ മീഡിയ പേജിലൂടെ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പറയാറുള്ള അമൃതയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.