ഒരു ചെലവുമില്ല, സ്വന്തം കാര്യം നോക്കും; സായ് പല്ലവിയുടെ ഈ രീതികൾ നിർമാതാക്കൾക്ക് പ്രിയം; കൈ നിറയെ വേഷങ്ങൾ ലഭിക്കാൻ കാരണമിതോ?

8185

മലയാളത്തിന്റെ യുവതാരം നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കിയ സൂപ്പർഹിറ്റ് മൂവി പ്രേമത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും നേടിയെടുത്ത താരമാണ് സായ് പല്ലവി. പ്രേമം സിനിമയിലെ മൂന്നു നായികമാരിൽ ഒരാളിയിരുന്നു സായി പല്ലവിയെ മലയാളികളും നെഞ്ചേറ്റുക ആയിരുന്നു.

ഇപ്പോൾ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി. സിനിമകളിലെ താരത്തിന്റെ നൃത്ത രംഗങ്ങൾ പലപ്പോഴും ട്രെൻഡിങ്ങായി മാറാറുണ്ട്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്ന സായ് പല്ലവി തെലുങ്കിലാണ് കൂടുതലായും സിനിമകൾ ചെയ്യുന്നത്.

Advertisements

സിനിമകളിൽ വെറുതെ നായകന്റെ കാമുകിയായി ആടിപ്പാടാൻ മാത്രമല്ല, കാമ്പുള്ള വേഷങ്ങൾ ചെയ്യാനും താരം ശ്രമിക്കുന്നത് പ്രശംസനീയമാണ്. അടുത്തിടെ പുറത്തിറങ്ങിയ വിരാട പർവത്തിലെ സായ് പല്ലവിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാർഗിയാണ് നടിയുടെ പുറത്തിറങ്ങാനുള്ള അടുന്ന സിനിമ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് സായ് പല്ലവി.

ALSO READ- ‘എല്ലാവരും അറിഞ്ഞശേഷമാണ് ചേച്ചി അറിഞ്ഞത്; ഡേറ്റിന് പോവാൻ കാറിൽ നിന്ന് ഇറങ്ങിയതും അച്ഛൻ കൈയ്യോടെ പിടികൂടി’; ടെൻഷനടിച്ച പ്രണയ ദിനങ്ങളെ കുറിച്ച് പ്രിയ മോഹൻ

അതേസമയം, മികച്ച നർത്തകിയും അഭിനേതാവും മാത്രമല്ല, താരം സ്വന്തം പ്രൊഫഷനോട് കാണിക്കുന്ന ആത്മാർത്ഥതയും ഏറെ അഭിനന്ദനീയമാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടിക്ക് കൈ നിറയെ വേഷങ്ങൾ ലഭിക്കാൻ കാരണമാവുന്നത് താരത്തിന്റെ ഈ ആത്മാർത്ഥതയാണെന്നാണ് റിപ്പോർട്ടുകൾ.

നിർമാതാക്കൾക്ക് സായ് പല്ലവിയാണ് നായികയാണെങ്കിൽ ആശ്വാസമാണെന്നും ഇൻഡസ്ട്രിയിൽ ഒരു സംസാരമുണ്ട്. ഒരു സിനിമയുടെ ഭാഗമായാൽ ആ ചിത്രം തീരുന്നത് വരെ നടി ആത്മാർത്ഥമായി ജോലി ചെയ്യുമെന്നും ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ ഒരു മടിയുമില്ലെന്നുമാണ് ടോളിവുഡ് മാഗസിനുകൾ പറയുന്നത്.

അതേസമയം, മറ്റ് പല മുൻനിര നടിമാരും പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ മടികാണിക്കുന്നുണ്ടെന്നും പ്രത്യേകം പണം വാങ്ങി ഇനി പ്രമോഷന് വന്നാൽ തന്നെ ഇത് നിർമാതാക്കൾക്ക് അധിക ചെലവാകാറുണ്ടെന്നുമാണ് സൂചന. നടിമാരുടെ സ്റ്റാഫുകളുടെ ഒരു സംഘം തന്നെ ചിത്രീകരണ സമയത്തും പ്രെമോഷൻ സമയത്തും ഒപ്പമുണ്ടാവും ഇവരുടെ ചെലവ് കൂടി പലപ്പോഴും നിർമാതാവ് വഹിക്കേണ്ടി വരും. എന്നാൽ സായ് പല്ലവി ഇത്തരത്തിൽ ഒരു അനാ വശ്യ ചെലവും വരുത്തിവെക്കാറില്ലത്രേ.

ALSO READ- ഈ ജോലി ചെയ്യേണ്ട ആളല്ല സുപ്രിയ; പഴയ ജോലി മിസ് ചെയ്യുന്നുണ്ട്; മുൻപത്തെ ജീവിതവും; അവൾ ഇതൊക്കെ ചെയ്യുന്നതുകൊണ്ട് ഞാൻ അഭിനയിക്കുന്നു; വെളിപ്പെടുത്തി പൃഥ്വിരാജ്

പുതിയ ചിത്രം വിരാട പർവത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മിക്ക പരിപാടികളിലും നടി പങ്കെടുത്തിരുന്നു. അതിന് മുമ്പിറങ്ങിയ സായ് റെഡി എന്ന ചിത്രത്തിനായി 15 ദിവസം നടി പ്രെമോഷന് മാത്രം മാറ്റി വെച്ചെന്നാണ് വിവരം. ഒരു സ്റ്റാഫ് മാത്രമാണ് പ്രൊമോഷന് സായ് പല്ലവിക്കൊപ്പം എത്തുന്നത്. ഇവരുടെ ചെലവ് നടി തന്നെ വഹിക്കും. അതിനാൽ നിർമാതാക്കൾക്കും പ്രശ്‌നമില്ലെന്നും ആണ് റിപ്പോർട്ട്. അതേസമയം, ഒരുവിധത്തിലുമുള്ള താര ജാഡകളും നടിക്കില്ലാത്തതിനാൽ സായ് പല്ലവിയുള്ള സെറ്റിൽ പ്രശ്‌നങ്ങളില്ലെന്നും സംസാരമുണ്ട്.

സായ് പല്ലവിയുടെ പ്രൊഫഷണലായുള്ള ഈ രീതികൾ നിർമാതാക്കൾക്ക് താരത്തെ പ്രിയപ്പെട്ടവളാക്കി മാറ്റിയിരിക്കുകയാണ്. തെലുങ്കിൽ തുടരെ സിനിമകൾ ചെയ്യാനും സായിക്ക് സാധിക്കുന്നത് ഇതുകൊണ്ടൊക്കെ തന്നെ. മലയാളത്തിൽ പ്രേമം, കലി, അതിരൻ എന്നീ സിനിമകൾക്ക് ശേഷം സായ് പല്ലവിയെ കണ്ടിട്ടില്ല. തെലുങ്കിലെ തിരക്കു കാരണം ചിത്രങ്ങൾ ചെയ്യാൻ പറ്റാത്തതാണെന്നും സൂചനയുണ്ട്. തമിഴിലും നടി ചെയ്ത സിനിമകൾ കുറവാണ്.

Advertisement