‘ജാസ്മിൻ തന്ന ദാനമാണ് ഫൈനലിസ്റ്റ് സ്ഥാനം; റോബിൻ പോയതിൽ സങ്കടമുണ്ടായി; എഴുതി പഠിച്ച തഗ് ഡയലോഗ് പറയുന്നതല്ല ബിഗ് ബോസ് ഷോ’; റിയാസ് പറയുന്നു

660

മലയാളികളെ ഏറെ രസിപ്പിച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ബിഗ് ബോസ് സീസൺ 4 ആണ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഒട്ടുമിക്ക പ്രേക്ഷകരും മുടങ്ങാതെ കണ്ടിരുന്നു. ദിൽഷ വിജയിയും ബ്ലെസ്ലി റണ്ണറപ്പുമായ ഷോയിൽ നിരവധി ആരാധകരെ സൃഷ്ടിച്ചാണ് റിയാസ് സലിം പടിയിറങ്ങിയത്.

ഈ സീസണിന്റെ തുടക്കത്തിൽ ഏറ്റവും തിളങ്ങിയ താരം റോബിൻ ആയിരുന്നെങ്കിലും അവസാന നിമിഷമായപ്പോഴേക്കും വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങി. ആദ്യമൊക്കെ വെറുത്തിരുന്നവർ പോലും അവസാനമായപ്പോൾ റിയാസിന്റെ ഫാനായി മാറുന്ന കാഴ്ചയാണ് കണ്ടത്.

Advertisements

റിയാസിന്റെ ജീവിതകഥകൾ കേട്ടിട്ടും ടാസ്‌കിനിടയിൽ ട്രാൻസ്ജെൻഡേർസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേട്ടിട്ടും ജന്റർ ഇക്വാളിറ്റി ആഗ്രഹപ്പെടുന്ന ഒരുപാട് മനുഷ്യർ റിയാസിന്റെ ഫാനായി മാറി. ദിയാ സനയെ പോലെയുള്ള ആക്ടിവിസ്റ്റുകളും മറ്റു പലരും റിയാസിന് വോട്ട് ചെയ്യണമെന്ന ആശയവുമായി രംഗത്തിറങ്ങുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മാറുന്ന സൊസൈറ്റിക്ക് ഒരു വോട്ട് ചെയ്ത് റിയാസിനെ വിജയിയാക്കാം എന്നൊക്കെ ക്യാംപെയിൻ നടന്നിരുന്നെങ്കിലും അവസാനം മൂന്നാം സ്ഥാനം കൊണ്ട് രിയാസിന് തൃപ്തിപ്പെടേണ്ടി വന്നു.

ALSO READ- ‘ദിൽഷയെ വിവാഹം കഴിക്കാൻ ഇഷ്ടമാണ്’,പരസ്യമായി പറഞ്ഞ് ഡോ.റോബിൻ രാധാകൃഷ്ണൻ; ദിൽഷയുടെ മറുപടിക്കായി കാതോർത്ത് സോഷ്യൽ ലോകം

എങ്കിലും താൻ ബിഗ് ബോസ് ഷോയിൽ തന്ത്രങ്ങളൊന്നും പയറ്റാതെ താൻ അവിടെ റിയൽ ആയിരുന്നുവെന്നാണ് പുറത്തായതിന് ശേഷം റിയാസ് പറയുന്നത്. അതേസമയം, പുറത്തിരുന്ന കളി കണ്ട് ഹൗസിലേക്ക് കയറിയിട്ടും പ്രേക്ഷക പിന്തുണ ഉള്ളവരുടെ കൂടെ കൂടാതെ ഒറ്റയ്ക്ക് നിന്ന് തന്നെ നിലപാടുകളിലെ വ്യക്തത പ്രദർശിപ്പിച്ച ആളാണ് റിയാസ്.

ബിഗ് ബോസ് ഷോയുടെ വലിയ ആരാധകനായ റിയാസ് ഹിന്ദി ഉൾപ്പടെയുള്ള മറുഭാഷ ബിഗ് ബോസുകൾകണ്ടിട്ടുള്ളയാളാണ്. റിയാസ് ആ പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് ഷോയിലേക്ക് എത്തിയതും. മത്സരത്തിലേക്ക് എത്തുന്നത് വരെ ഈ സീസണിലെ എപ്പിസോഡുകൾ കണ്ട് വിലയിരുത്താനുള്ള സമയം ലഭിച്ചുവെന്നതും റിയാസിന് സഹായകരമായിരുന്നു.

വൈൽഡ് കാർഡായി എത്തിയ സമയത്ത് സഹമത്സരാർഥികളെപ്പോലെ ഭൂരിഭാഗം പ്രേക്ഷകർക്കും വലിയ താൽപര്യമില്ലാതിരുന്ന മത്സരാർഥിയായിരുന്നു റിയാസ്. എന്നാൽ പിന്നീട് ഷോ അന്തിമ ഘട്ടത്തിലേക്ക് എത്തിയപ്പോൾ ഗെയിമിനെ തന്നെ മാറ്റി മറിക്കാൻ കരുത്ത് റിയാസ് കാണിച്ചു. ടൈറ്റിൽ കിരീടത്തിന് ഏറ്റവും അർഹതയുള്ള, സാധ്യതയുള്ള മത്സരാർഥികളിൽ പ്രധാനിയായും റിയാസ് മാറി.

ഗ്രാൻഡ് ഫിനാലെയിൽ വെച്ച് റിയാസ് പുറത്തായപ്പോഴും മത്സരാർഥികളും പ്രേക്ഷകരുമടക്കം റിയാസാണ് യഥാർഥ വിജയി എന്ന് നിരന്തരം പറയുകയാണ്. ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ ഇന്റർവ്യൂകളും പരിപാടികളുമായി തിരക്കിലാണ് റിയാസ്. ഇതിനിടെ, ഒരു യുട്യൂബ് ചാനലിന് നൽകിയ റിയാസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ALSO READ- കല്യാണമേ കഴിക്കില്ലെന്ന് പറഞ്ഞ് നടക്കുന്ന ആളാണ് ഞാൻ; ഒടുവിൽ വീട്ടുകാർ ഒഴികെ ബാക്കിയെല്ലാവരും പ്രണയം അറിഞ്ഞു; 8 വർഷത്തിന് ശേഷം മകനും; കഥ പറഞ്ഞ് പ്രിയയും നിഹാലും

വാക്ക്ഔട്ട് നടത്തിയില്ലായിരുന്നുവെങ്കിൽ ജാസ്മിൻ ഫൈനലിസ്റ്റാകുമായിരുന്നുവെന്നാണ് റിയാസ് ഇപ്പോൾ പറയുന്നത്. ‘ജാസ്മിൻ മറ്റുള്ളവരുടെ അംഗീകാരം കിട്ടിയിട്ട് ജീവിക്കാൻ നടക്കുന്ന വ്യക്തിയല്ല. ജാസ്മിൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ജാസ്മിൻ ഷോയിൽ വന്നത് തന്നെ ഒരു മെസേജ് കൊടുക്കുന്നത് പോലെയാണ്.’- റിയാസ് അഭിപ്രായപ്പെടുന്നു.

‘ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തയായ സ്ത്രീ ജാസ്മിനാണ് എന്നാണ് തോന്നിയിട്ടുള്ളത്. വളരെ ബോൾഡാണ്, അഭിപ്രായങ്ങൾ തുറന്ന് പറയും, ടാസ്‌ക്കിൽ നൂറ് ശതമാനം കൊടുത്ത് പങ്കെടുക്കുന്നു. അലമുറയിട്ടല്ല. കൃത്യമായി കാര്യങ്ങൾ പറയാൻ ജാസ്മിന് അറിയാമായിരുന്നു. ജാസ്മിനെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്. വാക്ക് ഔട്ട് നടത്തിയില്ലായിരുന്നുവെങ്കിൽ ടോപ്പ് പൊസിഷനിൽ ജാസ്മിൻ ഉണ്ടാകുമായിരുന്നു.’

‘അതുകൊണ്ടുതന്നെ ഇത്തവണ ടോപ്പ് സിക്‌സിൽ എത്തിയ ഒരാളുടെ സ്ഥാനം ജാസ്മിന്റെ ദാനമാണെന്ന് പറയേണ്ടി വരും. റോബിൻ ഷോയിൽ നിന്നും പുറത്തായില്ലായിരുന്നുവെങ്കിൽ തീർച്ചയായും ടോപ്പ് സിക്‌സിൽ ഉണ്ടാകുമായിരുന്നു.’ എന്നും റിയാസ് അഭിപ്രായപ്പെട്ടു.

എഴുതി പഠിച്ച തഗ് ഡയലോഗ് പറയുന്നതല്ല ബിഗ് ബോസ് വിന്നിങ് ക്വാളിറ്റി എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതുവരെ വീട്ടിൽ നടന്ന സംഭവങ്ങളിൽ എനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്നും റിയാസ് വെളിപ്പെടുത്തി.

;ജാസ്മിൻ ഷോയിൽ വന്നപ്പോൾ മുതൽ ഗേൾഫ്രണ്ട്‌സിനെ കുറിച്ച് അടക്കം സംസാരിക്കുന്നതിനാൽ കുടുംബപ്രേക്ഷകർ ഇതെന്താണ് എന്ന് ചിന്തിച്ച് തുടങ്ങുന്നത് പോലും മാറ്റത്തിന്റെ തുടക്കമാണ് കാണിക്കുന്നത്. ദിൽഷ വിജയിക്കുമെന്നത് എനിക്കറിയാം. കാരണം റോബിൻ ഗെയിമില്ലില്ലാത്തതിനാൽ റോബിന്റെ ആളുകൾ ദിൽഷയെ സപ്പോർട്ട് ചെയ്യുമെന്ന് ഞാൻ മനസിലാക്കിയിരുന്നു. ഷോയിൽ തുടർന്നിരുന്നുവെങ്കിൽ വിജയിക്കാൻ സാധ്യതയുള്ള മത്സരാർഥിയായി ഞാൻ കണ്ടിരുന്നത് ജാസ്മിനെയായിരുന്നു.’

‘റോബിൻ പോയതിൽ സങ്കടമുണ്ടായിരുന്നു. കാരണം ആ പ്ലാറ്റ് ഫോമിന്റെ വാല്യുവിനെ കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നു. ഞാൻ ആഗ്രഹിച്ചപോലെ റോബിനും ആ പ്ലാറ്റ്‌ഫോമിനെ ഇഷ്ടപ്പെട്ട് വന്ന വ്യക്തിയാണ്. ആ ചാൻസ് റോബിന് നഷ്ടപ്പെട്ടത് ഞാൻ കാരണമാണോയെന്ന വിഷമമാണ് ഉണ്ടായിരുന്നത്’- റിയാസ് പറയുന്നതിങ്ങനെ.

Advertisement