‘ദിൽഷയെ വിവാഹം കഴിക്കാൻ ഇഷ്ടമാണ്’,പരസ്യമായി പറഞ്ഞ് ഡോ.റോബിൻ രാധാകൃഷ്ണൻ; ദിൽഷയുടെ മറുപടിക്കായി കാതോർത്ത് സോഷ്യൽ ലോകം

140

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അവസാനിക്കുകയും ദിൽഷ പ്രസന്നൻ കിരീടം ചൂടുകയും ചെയ്തുവെങ്കിലും നിരവധിയാളുകളുടെ മനസിൽ ഗ്രാൻഡ് ഫിനാലെയ്ക്ക് ഏറെ മുൻപ് പുറത്തായ ഡോയ. റോബിനാണ്. ബിഗ് ബോസ് ഷോ ആരംഭിച്ച ശേഷം നിരവധി ആരാധകരെ ലഭിച്ച മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

എന്നാൽ വൈൽഡ് കാർഡ് എൻട്രിയായി വന്ന ശക്തനായ എതിരാളി റിയാസ് സലിമിനോട് തർക്കിക്കുന്നതിനിടെ ശാരീരികമായി കൈയ്യേറ്റം ചെയ്തതിലൂടെ പുറത്തേക്കുള്ള വാതിൽ സ്വയം തുറക്കുകയായിരുന്നു റോബിൻ. ഒരുപക്ഷെ റോബിൻ ഹൗസിൽ നിന്നിരുന്നെങ്കിൽ അദ്ദേഹം തന്നെയായിരുന്നു വിന്നർ ആകേണ്ടിയിരുന്നത്. എഴുപതാം ദിവസം ബിഗ് ബോസിൽ നിന്നും പുറത്തായ ഡോക്ടറെ സ്വീകരിക്കുവാൻ നിരവധി പേരാണ് എയർപോർട്ടിലെത്തിയത്.

Advertisements

റോബിന് വേണ്ടി പ്രത്യേകം ഫാൻസ് പേജുകളും ദിൽറോബ് എന്ന പേരിൽ ദിൽഷ-റോബിൻ ഫാൻസ് ഗ്രൂപ്പുമൊക്കെ സോഷ്യൽമീഡിയയിലുണ്ട്. ഹൗസിലായിരിക്കുമ്പോൾ ആരാധകരെ ഏറെ ആകർഷിച്ചതായിരുന്നു റോബിൻ-ദിൽഷ ബന്ധം. ഷോയ്ക്ക് ഇടയിൽ വെച്ചു തന്ന റോബിൻ ദിൽഷയോടുള്ള പ്രണയം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ദിൽഷ കൃത്യമായ അറുപടി നൽകിയിരുന്നില്ല. തനിക്ക് ഡോക്ടറോട് പ്രണയമില്ല എന്നു നല്ല സുഹൃത്തുക്കൾ മാത്രമാണ് തങ്ങൾ എന്നുമായിരുന്നു ദിൽഷ തുറന്നു പറഞ്ഞിരുന്നത്. എന്നാൽ ദിൽഷയുടെ ഉള്ളിൽ ഡോക്ടറോട് പ്രണയമുണ്ടെന്നാണ് സോഷ്യൽമീഡിയ പറയുന്നത്.

ALSO READ- കല്യാണമേ കഴിക്കില്ലെന്ന് പറഞ്ഞ് നടക്കുന്ന ആളാണ് ഞാൻ; ഒടുവിൽ വീട്ടുകാർ ഒഴികെ ബാക്കിയെല്ലാവരും പ്രണയം അറിഞ്ഞു; 8 വർഷത്തിന് ശേഷം മകനും; കഥ പറഞ്ഞ് പ്രിയയും നിഹാലും

ഇപ്പോഴിതാ ഇരുവരും പുറത്തുണ്ട്. ദിൽഷ വിന്നറായും ആ വിജയത്തിന് കാരണക്കാരനായി റോബിനും കൂടെ തന്നെയുണ്ട്. ദിൽഷ പുറത്തെത്തിയ ശേഷം ഇരുവരും ഒരുമിച്ച് വിജയം ആഘോഷിക്കുകയും ചെയ്തു. ഇന്ന് നിരവധി ആരാധകരാണ് റോബിനും ദിൽഷയ്ക്കും ഉള്ളത്.

അതേസമയം, ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തു വന്നതിനു ശേഷം റോബിൻ നൽകിയ അഭിമുഖങ്ങളിൽ എല്ലാം തനിക്ക് ദിൽഷയോട് പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ദിൽഷ പുറത്തെത്തി സമ്മതമാണെങ്കിൽ വിവാഹം കഴിക്കുവാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പുറത്തിറങ്ങിയ ദിൽഷ ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. ഇപ്പോഴും ആരാധകർ ദിൽഷയുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് ചെയ്യുന്നത്.

ഈ സാഹചര്യത്തിൽ ഇപ്പോഴിതാ ഡോ. റോബിൻ വീണ്ടും ദിൽഷയെ വിവാഹം കഴിക്കുവാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് പൊതുവേദിയിൽ വച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ഏഷ്യാനെറ്റിലെ തന്നെ കോമഡി സ്റ്റാർ വേദിയിലെത്തിയ റോബിനോട് ദിൽഷയെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഒട്ടും ആലോചിക്കാതെ റോബിൻ മറുപടി പറഞ്ഞത്.

ALSO READ- ‘കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത്’ എന്ന് പറഞ്ഞത് ഓർമ്മ വന്നു; ചിലതൊക്കെ നെഞ്ചിലേക്ക് നേരെ അങ്ങ് കൊള്ളും, കടുവയിലെ രംഗത്തിന് എതിരെ ഫാത്തിമ അസ്ല

തനിക്ക് ദിൽഷയെ വിവാഹം കഴിക്കാൻ ഇഷ്ടമാണ് എന്നാണ് റോബിൻ പറഞ്ഞത്. ഇതോടെ പ്രേക്ഷകരും ദിൽഷയുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. മറുപടി എന്താണെങ്കിലും ഡോക്ടറിനോപ്പം ലൈവിൽ വന്ന് പറയും എന്നാണ് ദിൽഷ അറിയിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

Advertisement