ബോളിവുഡിൽ ഒരു പിടി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും വേണ്ടത്ര ആരാധകരെ സ്വന്തമാക്കാൻ കഴിയാത്ത താരമാണ് അർജുൻ കപൂർ. നിർമ്മാതാവ് ബോണി കപൂറിന്റെ മകനായ അർജുൻ സിനിമയിലെത്തുന്ന 2012 ലായിരുന്നു.ഇഷഖ്‌സാതെ ആയിരുന്നു അർജുന്റെ ആദ്യ സിനിമ. ആദ്യ സിനിമയിലെ അർജുന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
പരിനീതി ചോപ്രയായിരുന്നു ചിത്രത്തിലെ നായിക. എന്നാൽ ആ പ്രതീക്ഷ നിലനിർത്താൻ അർജുന് പിന്നെ സാധിച്ചില്ല. ഇന്നും തന്റെ അച്ഛന്റെ പേരു കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നുവെന്ന വിമർശനം കേൾക്കുന്ന നടനാണ് അർജുൻ കപൂർ. അതേസമയം പുറത്തിറങ്ങിയ സന്ദീപ് ഓർ പിങ്കി ഫറാർ എന്ന ചിത്രത്തിലൂടെ അർജുൻ തന്റെ വിമർശകർക്ക് മറുപടി നൽകുകയും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു.
അതേസമയം, ബോളിവുഡിലെ ഇപ്പോഴത്തെ ഹോട്ട് കപ്പിളാണ് അർജുൻ കപൂറും മലൈക അറോറയും. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇരുവരും പങ്കുവെക്കുന്ന ഒരുമിച്ചുള്ള ചിത്രങ്ങൾ വലിയ ഓളമാണ് സൃഷ്ടിക്കുന്നത്.
മലൈക വിവാഹമോചിതയും ടീനേജുകാരന്റെ അമ്മയുമാണെന്ന് പറഞ്ഞ് നടിക്കെതിരെ വ്യാപക സൈബർ അധിക്ഷേപങ്ങളും ഉണ്ടാവാറുണ്ട്. എന്നാൽ ഏത് പ്രായത്തിലായാലും ജീവിതം സ്വന്തം തീരുമാനങ്ങളാൽ സന്തോഷകരമായി ജീവിക്കാനാണ് താനാഗ്രഹിക്കുന്നതെന്ന് മലൈക തന്നെ പറഞ്ഞിട്ടുണ്ട്.
അതേസമയം, വിവാഹമോചിതയായ മലൈകയെ പോലെ തന്നെ അർജുൻ കപൂറും ഈ ബന്ധത്തിന്റെ പേരിൽ വിവാദത്തിലകപ്പെടുന്നുണ്ട്. അർജുന്റെ കുടുംബവും വിമർശനത്തിന് വിധേയരായിരുന്നു. അർജുന്റെ പിതാവായ നിർമാതാവ് ബോണി കപൂറും സൽമാൻ ഖാനും ഇതിന്റെ പേരിൽ പിണക്കത്തിലായിരുന്നു.
അർജുൻ-മലൈക ബന്ധമാണ് നടൻ സൽമാൻ ഖാനും ബോണി കപൂറും തമ്മിലുള്ള സൗഹൃദം തന്നെ തകർച്ചയിലെത്തിയിരുന്നു. ബോണി കപൂറിനെ സൽമാൻ ഖാൻ ഇതിന്റെ പേരിൽ വീട്ടിൽ കയറ്റാതായെന്നായിരുന്നു ബോളിവുഡിലെ സംസാരം.
അർജുൻ കപൂർ മുൻപ് സൽമാൻ ഖാന്റെ വളർത്തു സഹോദരിയായ അർപിത ഖാനുമായി പ്രണയത്തിലായിരുന്നു. അർജുൻ സിനിമാ അഭിനയം തുടങ്ങുന്നതിന് മുമ്പായിരുന്നു ഈ ബന്ധം. രണ്ടുവർഷത്തിന് ശേഷം ഇരുവരും ഈ ബന്ധം ഉപേക്ഷിച്ചു. ഇതോടെ സൽമാൻ അർജുനുമായി ഇടഞ്ഞിരുന്നു. എന്നാൽ താൻ ഇനി ഖാൻ കുടുംബത്തെ വിഷമിപ്പിക്കുന്ന കാര്യം ചെയ്യില്ലെന്ന് അന്നുതന്നെ അർജുൻ കപൂർ സൽമാൻ ഖാന് ഉറപ്പ് കൊടുത്തു. എന്നാൽ സൽമാന്റെ സഹോദരിയുമായുള്ള ബന്ധം ഉപേക്ഷിച്ച അർജുൻ പിന്നീട് പ്രണയത്തിലായത് സൽമാന്റെ സഹോദരൻ അർബാസ് ഖാന്റെ ഭാര്യയായിരുന്ന മലൈക അറോറയുമായിട്ടാണ്.
അർബാസ് ഖാനുമായി വേർപിരിഞ്ഞ മലൈക പൊതുവേദികളിൽ അർജുൻ കപൂറിനൊപ്പം പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്ത പരന്നിരുന്നു. ഇരുവരും പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തതോടെ അർബാസ്-മലൈക ബന്ധം തകരാൻ കാരണം അർജുനാണെന്നും ഗോസിപ്പ് ഉയർന്നു.
സൽമാൻ ഖാന് അർബാസിന്റെ വിവാഹമോചനത്തോട് തന്നെ എതിർപ്പായിരുന്നു. ഈ സമയത്ത് അർജുൻ-മലൈക പ്രണയവാർത്തകളും പരന്നതോടെ സൽമാന് അർജുൻ കപൂറിനോട് വൈരാഗ്യമായെന്നാണ് വിവരം. മകന്റെ ഇടപെടൽ തന്റെ കുടുംബത്തെ ബാധിക്കുന്നത് സൽമാൻ ഖാൻ ബോണി കപൂറിനോട് പറഞ്ഞിരുന്നെന്നും മലൈകയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മകനോട് ബോണി ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ബോണിയുടെ ആവശ്യപ്രകാരം മലൈകയെ കുറെനാൾ അർജുൻ കാണാതിരുന്നെങ്കിലും വീണ്ടും ഇവർ ബന്ധം തുടർന്നു. അർജുന്റെ പ്രവൃത്തികളിൽ ഇഷ്ടപ്പെടാതിരുന്ന സൽമാൻ ബോണി കപൂറിനെ വീട്ടിൽ കയറ്റാതായെന്നാണ് വിവരം. ഇപ്പോൾ ഇരുവരും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ഏകദേശം അവസാനിച്ചു. സോഷ്യൽമീഡിയയിലൂടെ അർജുനും മലൈകയും തങ്ങളുടെ പ്രണയത്തെ പറ്റി തുറന്നു സംസാരിക്കാറുണ്ട്. മലൈകയും താനും പ്രണയത്തിലാണെന്ന് പറഞ്ഞ അർജുൻ കപൂർ പക്ഷെ കൂടുതലായി ഇതേ പറ്റി പൊതുവേദികളിൽ സംസാരിക്കാത്തതിന് കാരണവും വ്യക്തമാക്കിയിരുന്നു.
വ്യക്തിജീവിതത്തെ സംബന്ധിച്ച കാര്യങ്ങൾ ഗോസിപ്പുകളായി പരക്കാൻ താനാഗ്രഹിക്കുന്നില്ലെന്നും ഇത്തരം ഗോസിപ്പുകൾ പരന്നത് തന്റെ ചെറുപ്പകാലത്തെ ബാധിച്ചിരുന്നെന്നുമാണ് അർജുൻ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.