മലയാളികൾക്ക് സുപരിചിതയാണ് നടി രശ്മി ബോബൻ. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേപോലെ മികച്ച കഥാപാത്രങ്ങളുമായി വർഷങ്ങളായി നമുക്ക് രശ്മിയെ അറിയാം. മികച്ച പ്രേക്ഷക പ്രീതി നേടിയ രശ്മി സംവിധായകൻ ബോബൻ സാമുവലിന്റെ ഭാര്യ കൂടിയാണ്.
അച്ചുവിന്റെ അമ്മ, രാപ്പകൽ, വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിൽ രശ്മി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. രശ്മിയുടെ വൻ മേക്കോവറിലുള്ള തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ നടിയുടെ പുതിയ വിശേഷങ്ങളാണ് വൈറലായി മാറുന്നത്.
മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന പ്രിയപ്പെട്ടവൾ എന്ന പരമ്പരയിൽ കട്ട വില്ലത്തിയുടെ വേഷത്തിൽ ആയിരുന്നു രശ്മി നിറഞ്ഞത്. പൂക്കാലം വരവായി പരമ്പരയിലും രശ്മി മികവാർന്ന അഭിനയം ആണ് കാഴ്ചവച്ചത്. ചലച്ചിത്ര സംവിധായകനും നടനുമായ ബോബൻ സാമുവലിനെയാണ് രശ്മി വിവാഹം ചെയ്തത്.
ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു. പെയ്തൊഴിയാതെ എന്ന പരമ്പരയുടെ സെറ്റിൽ വെച്ചാണ് ബോബൻ സാമുവലിനെ കണ്ടത്. ആദ്യം ഇദ്ദേഹം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് പരമ്പരയിലേക്ക് തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് താരം പറയുന്നു. അന്ന് ഫോട്ടോ കളഞ്ഞ ആൾ തന്നെ പിന്നീട് ജീവിതത്തിലും നല്ലപാതിയായെത്തിയെന്നും താരം പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്.
വിപ്ലവകരമായ പ്രണയമായിരുന്നു രശ്മിയുടേയും ബോബന്റേയും. അത്. പരമ്പര തീരുമ്പോൾ ബോബന്റെ പേര് മാത്രം അനിയനെ കാണിച്ചിരുന്നു. അച്ഛനും അമ്മയും അത് ശ്രദ്ധിച്ചിരുന്നെന്നും പിന്നീട് തനിക്കൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ബാബനാണോയെന്നായിരുന്നു അച്ഛന്റെ ചോദ്യമെന്നും താരം തുറന്നുപറയുന്നു.. അദ്ദേഹത്തെക്കുറിച്ച് അച്ഛൻ നന്നായി അന്വേഷിച്ചിരുന്നു. ഭാഗ്യത്തിന് അന്വേഷണങ്ങളിലെല്ലാം പോസിറ്റീവ് മറുപടിയാണ് കിട്ടിയതെന്നായിരുന്നു ബോബൻ പ്രതികരിക്കുന്നത്.
പ്രണയകാലത്ത് പലരും പാര വെച്ചിട്ടുണ്ടെന്നും ഇരുവരും വെളിപ്പെടുത്തുന്നു.. അറിയപ്പെടുന്ന ഒരാർടിസ്റ്റും നന്നായി പാര പണിതിട്ടുണ്ട്. ഇന്ന് അവരുമായി നല്ല ബന്ധമായതിനാൽ ആ പേര് പുറത്തുവിടുന്നില്ല. എന്തിനാ നിങ്ങൾ തങ്കം പോലത്തെ കൊച്ചിനെ ഇങ്ങനെയുള്ള സ്ഥലത്തേക്ക് അയയ്ക്കുന്നത്, ഈ വിവാഹം വേണമായിരുന്നോ എന്നൊക്കെയായിരുന്നു അവർ അമ്മയോട് ചോദിച്ചത്. കല്യാണം തീരുമാനമായ സമയത്തായിരുന്നു ഇത്. അഭിനയമേഖലയിലുള്ളവർ തന്നെ ഇങ്ങനെ പറഞ്ഞപ്പോൾ അമ്മയ്ക്ക് ആശങ്കയായിരുന്നു.
എന്തെങ്കിലുമൊരു പ്രശ്നമില്ലാതെ ആളുകൾ ഇങ്ങനെയൊരു കാര്യം പറയില്ലല്ലോ, അതിനാൽ അച്ഛനൊക്കെ ബോബനൊക്കെ വീണ്ടും അന്വേഷിച്ചിരുന്നു. ബോബനുമായി സൗഹൃദമുള്ളവരായിരുന്നു ഈ പ്രചാരണത്തിന് പിന്നിൽ. ബോബനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആരും മോശം പറഞ്ഞിരുന്നില്ല. അതിനാൽ വിവാഹം എതിർപ്പില്ലാതെ നടത്തുകയായിരുന്നു. ഇപ്പോൾ എന്നെ ഓർത്തില്ലെങ്കിലും എല്ലാവരും ബോബനെയാണ് ഓർക്കുന്നതെന്നും താരം പറഞ്ഞിരുന്നു.
ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുമ്പോളും അഭിനയത്തിലായിരുന്നു ബോബൻ സാമുവലിന്റെ ശ്രദ്ധ. അവസരം കിട്ടിയപ്പോൾ താനത് വിനിയോഗിച്ചുവെന്നും അദ്ദേഹം പറയുന്നു. ഭർത്താവ് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിലൊന്നും തനിക്ക് പ്രശ്നമില്ലെന്നും രശ്മി തുറന്നുപറഞ്ഞിരുന്നു. അത് ജോലിയുടെ ഭാഗമാണ്. എന്റെ റൂമിലല്ലോ അത് നടക്കുന്നത്, അതോണ്ട് കുഴപ്പമില്ല. ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്ന സമയത്ത് പുള്ളിക്ക് ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ മടിയായിരുന്നു, എനിക്ക് പ്രശ്നമില്ലെന്ന് മനസിലാക്കിയതോടെയാണ് അദ്ദേഹം അത് ചെയ്തതെന്നും താരം വെളിപ്പെടുത്തി.