മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ്‌ബോസ് സീസൺ 4 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയ മാത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയിലൂടെ തന്നെയാായിരുന്നു റോബിൻ ശ്രദ്ധിക്കപ്പെട്ടതും.
ഒന്നാം ദിവസം മുതൽ കൃത്യമായ പ്രേക്ഷക സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നു. താൻ ഫേയ്ക്കാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു തുടക്കം മുതലെ ഹൗസിൽ നിന്നത്. ഇത് പലപ്പോഴും റോബിനെതിരെ പലരും ആയുധമാക്കിയിരുന്നു. ഏഷാ ഏകദേശം പകുതിയിലേയ്ക്ക് അടുത്തപ്പോൾ തന്നെ റോബിൻ ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർക്ക് ഉറപ്പായിരുന്നു.
റോബിനും ജനങ്ങൾ തന്നെ കൈവിട്ടില്ലെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ പിന്നീട് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു നടന്നത്. നിമയമലംഗഘത്തിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. ഗ്രാന്റ് ഫിനാലെയിലേയ്ക്ക് അടുക്കുമ്പോഴാണ് പുറത്ത് പോകുന്നത്. ഇത് റോബിൻ ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.
ഹൌസിനുള്ളിൽ ലഭിച്ചത് പോലെ പുറത്തും നല്ല സ്വീകാര്യതയായിരുന്നു റോബിന് ലഭിച്ചത്. ബിഗ് ബോസ് ഹൗസിൽ നിന്നെത്തി റോബിനെ കാണാൻ വൻ ജനാവലി എയർപോർട്ടിലും മറ്റും തടിച്ച് കൂടിയിരുന്നു. കൂടാതെ തന്നെ പിന്തുണച്ചവരെ കാണാൻ റോബിനും എത്തിയിരുന്നു.
ഹൗസിന് അകത്ത് കണ്ട റോബിൻ ഡോക്ടറെയല്ല പുറത്ത് കണ്ടത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഡോക്ടറിന്റെ പുതിയ അഭിമുഖമാണ്. നടി പാർവതിയോടാണ് മനസ് തുറന്നത്. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം സത്യസന്ധമായി മറുപടി നൽകിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസിൽ ഡോക്ടറെ ചുറ്റിപ്പറ്റി പല വഴക്കുകളും നടന്നിട്ടുണ്ടെങ്കിലും സത്യസന്ധത കൈ വിട്ടിരുന്നില്ല.
കൂടാതെ ചെയ്ത തെറ്റുകൾ ഏറ്റുപറയുകയും ചെയ്തിരുന്നു. ഇപ്പോഴിത താൻ ഓരാളെ ചുംബിച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് ഡോക്ടർ റോബിൻ. നടി പാർവതിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ആരെ എങ്ങനെ എപ്പോൾ തുടങ്ങിയ കാര്യങ്ങളൊന്നും ഡോക്ടർ പറഞ്ഞില്ല.
പാർവതിയും ഇതിനെ കുറിച്ച് അധികം ചോദ്യങ്ങൾ ചോദിച്ചില്ല. കൂടാതെ താൻ ചീറ്റ് ചെയ്തിട്ടുണ്ടെന്നും റോബിൻ ഡോക്ടർ തുറന്ന് സമ്മതിക്കുന്നുണ്ട്. ഒപ്പം തന്നെ എന്താണ് ചെയ്തതെന്ന് പറയില്ലെന്നും ഡേക്ടർ കൂട്ടിച്ചേർത്തു. ഇപ്പോൾ താൻ അങ്ങനെയല്ലെന്നും ഇതിനോടൊപ്പം കൂട്ടിച്ചേർത്തു.
താൻ മദ്യപിക്കില്ലെന്നും സ്മോക്ക് ചെയ്യില്ലെന്നു ഇതേ അഭിമുഖത്തിൽ പറയുന്നുണ്ട്. കൂടാതെ ടാറ്റു ചെയ്തിട്ടി ല്ലെന്നും ചെയ്യുന്നത് ഇഷ്ടമാണെന്നും റേബിൻ പാർവതിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പിറന്നാൾ ഒറ്റയ്ക്ക് ആഘോഷിച്ചിട്ടുണ്ടെന്നും റോബിൻ പറയുന്നു. വളരെ വൈകാരികമായിട്ടാണ് സംസാരിച്ചത്.
Also Read: അതിന് ആഗ്രഹമില്ലേ എന്ന് ചോദ്യം, മാൻവി സുരേന്ദ്രൻ പറഞ്ഞ മറുപടി ഇങ്ങനെ, പിന്നെയും സംശയങ്ങളുമായി ആരാധകർ
കോളേജ് കാലഘട്ടത്തിലെ സംഭവമാണ് പറഞ്ഞത്. ചെറുപ്പം മുതലെ വീട്ടിൽ പിറന്നാൾ ആഘോഷിക്കു മായിരുന്നു. എന്നാൽ കോളേജിലേയ്ക്ക് എത്തിയപ്പോൾ സുഹൃത്തുക്കൾ എന്റെ പിറന്നാൾ വിട്ടു പോയ അവസരങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെയുളള അവസരങ്ങളിൽ കേക്ക് വാങ്ങി ഒറ്റയ്ക്ക് മുറിയ്ക്കും. എന്നിട്ട് അമ്മയോട് സുഹൃത്തുക്കളോടൊപ്പം പിറന്നാൾ ആഘോഷിച്ചെന്ന് പറയുമായിരുന്നു എന്നും റോബിൻ പറയുന്നു.