നടപടി എടുക്കരുതെന്ന് മമ്മുക്ക പറഞ്ഞു, പുറത്താക്കാൻ മാത്രം ഒരു തെറ്റും ചെയ്തിട്ടില്ല, തനിക്കെതിരെ നീങ്ങുന്നത് അച്ഛനോട് കലിപ്പുള്ളവർ: ഷമ്മി തിലകൻ

204

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കാൻ മാത്രമുള്ള ഒരു തെറ്റും താൻ ചെയ്തിട്ടില്ല എന്ന് നടൻ ഷമ്മി തിലകൻ. തന്റെ അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും ഷമ്മി തിലകൻ ആരോപിക്കുന്നു.

എന്നാൽ തനിക്ക് എതിരെ നടപടി എടുക്കരുതെന്ന് മെഗാസ്റ്റാർ മമ്മുട്ടി അടക്കമുള്ളവർ പറഞ്ഞതായും ഷമ്മി തിലകൻ വെളിപ്പെടുത്തുന്നു. തനിക്കെതിരായ നടപടി ചർച്ച ചെയ്യാൻ കഴിഞ്ഞ ജനറൽ ബോഡി എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തന്നോട് വിശദീകരണം ചോദിച്ചു.

Advertisements

ഓരോ വാക്കിനും മറുപടി നൽകിയരുന്നതാണ്. ഈ മറുപടി തൃപ്തികരമല്ല എന്ന് തന്നെ അറിയിച്ചിട്ടില്ല. പുറത്താക്കും എന്നും കരുതിയില്ല. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ നടപടി ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ഷമ്മി തിലകൻ പറഞ്ഞു.

കാര്യം ബോധ്യപ്പെട്ടാൽ അവർ പുറത്താക്കും എന്ന നിലപാടിൽ നിന്ന് പിന്മാറും എമന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകൻ വ്യക്തമാക്കി. അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും കാര്യങ്ങൾ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണം എന്ന ആവശ്യം പലരും ഉന്നയിച്ചത്.

Also Read: ഷൂട്ടിങ് സെറ്റിൽ കാമുകിയുമായി എത്തിയ കൃഷ്ണ കുമാറിനെ ഉപദേശിച്ച് മമ്മൂട്ടി, എന്നിട്ട് അച്ഛൻ ആ പെൺകുട്ടിയെ തോച്ചോ എന്ന് അച്ഛന്റെ അറിയാക്കഥ കേട്ട് അമ്പരന്ന അഹാന

അമ്മ സംഘടനയോട് തനിക്ക് ഒരു വിരോധവുമില്ല. അമ്മയുടെ പ്രസിഡന്റിന് പല കത്തുകളും നൽകിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു. അതേസമയം ഷമ്മി തിലകൻ ഇപ്പോഴും താരസംഘടനയിലെ അംഗമാണെന്നും ഷമ്മിയെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നുമ നടൻ സിദ്ദിഖ് മീറ്റിംഗിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പക്ഷെ ഷമ്മിയെ പുറത്താക്കണം എന്നാണ് യോഗത്തിലെ ഭൂരിപക്ഷം അഭിപ്രായം. ഒരിക്കൽ കൂടി ഷമ്മിയെ കേട്ട ശേഷം ആയിരിക്കും അന്തിമ തീരുമാനം. ഇന്ന് ചേർന്ന വാർഷിക ജനറൽ ബോഡിക്ക് ഒരാളെ പുറത്താക്കാൻ അധികാരം ഇല്ലെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

അമ്മയ്ക്ക് എതിരെ ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ കൂടി അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. സംഘടന മാഫിയ സംഘമാണ് എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചതിൽ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറൽ ബോഡിയിലും ഇത് പറഞ്ഞതാണ്.

ഇത്തവണ പൊതുയോഗം ശക്തമായ എതിർപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന് എതിരെ ശക്തമായ നടപടിയെടുക്കാൻ പൊതുയോഗം എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷമ്മിയെ വിളിച്ച് അദ്ദേഹത്തിന് പറയാനുള്ളത് കേട്ടതിനു ശേഷമായിരിക്കും നടപടി സ്വീകരിക്കുക.

Also Read:വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ നടന്മാർക്ക് ചെറിയ വേഷങ്ങളാണോ കൊടുക്കാറുള്ളത്? കരിയർ അവസാനിക്കും എന്ന് പറഞ്ഞവരോട് പൊട്ടിത്തെറിച്ച് ശിവദ

ഭൂരിഭാഗം പേരും അദ്ദേഹത്തെ പുറത്താക്കണം എന്ന അഭിപ്രായമാണ് നടത്തിയത്. എന്നാൽ അതിന് മുൻപ് അദ്ദേഹത്തെ കേൾക്കേണ്ട ബാധ്യതയുണ്ടെന്നിം സിദ്ദിഖ് പറഞ്ഞു. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഷമ്മിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും ബൈലോ അനുസരിച്ചായിരിക്കും നടപടിയെന്നും അമ്മ പ്രതിനിധികൾ അറിയിച്ചു.

Advertisement