15കാരനായ വിദ്യാര്‍ത്ഥിക്ക് തന്റെ പരിപൂര്‍ണ നഗ്‌ന ചിത്രം അയച്ചു കൊടുത്ത 28കാരിയായ അദ്ധ്യാപിക അറസ്‌റ്റില്‍

41

വിര്‍ജീനിയ: വിദ്യാര്‍ത്ഥിക്ക് തന്റെ നഗ്‌നചിത്രം അയച്ചു കൊടുത്ത 28കാരിയായ അദ്ധ്യാപിക അറസ്‌റ്റില്‍. അമേരിക്കന്‍ രാജ്യമായ വിര്‍ജീനിയയിലാണ് സംഭവം. അദ്ധ്യാപികയും മുന്‍ മിസ് കെന്റൂക്കിയുമായ റംസെ ബിയേഴ്‌സാണ് അറസ്‌റ്റിലായത്.

15കാരനായ വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.

Advertisements

ക്രോസ് ലെയിന്‍സിലുള്ള ആന്‍ഡ്രൂ ജാക്‌സണ്‍ മിഡില്‍ സ്‌കൂളിലാണ് പതിനഞ്ചുകാരനെ റംസെ ബിയേഴ്‌സ് പഠിപ്പിക്കുന്നത്. കുട്ടിയുടെ മൊബൈലില്‍ റംസെയുടെ നഗ്‌നചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്.

ഇവര്‍ ഉടന്‍ തന്നെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.2014ല്‍ നടന്ന സൗന്ദര്യ മത്സരത്തിലാണ് റംസെ ബിയേഴ്‌സ് മിസ് കെന്റൂക്കിയായി തെരഞ്ഞെടുക്കപ്പെട്ടത്.

Advertisement