ബിക്കിനി അണിഞ്ഞ എയര്‍ ഹോസ്റ്റസുകള്‍ ഇനി മുതല്‍ ഇന്ത്യയിലും

19

ഡല്‍ഹി: ബിക്കിനി അണിഞ്ഞ എയര്‍ ഹോസ്റ്റസുകള്‍ ഇനി മുതല്‍ ഇന്ത്യയിലുമെത്തും. ബിക്കിനി അണിഞ്ഞ ജിവനക്കാരാല്‍ ലോക പ്രശസ്തി നേടിയ വിയറ്റ്നാമിലെ പ്രമുഖ വിമാന കമ്പനിയായ വിയറ്റ്ജെറ്റാണ് അവരുടെ സര്‍വ്വീസ് ഡല്‍ഹിയില്‍ നിന്നും ആരംഭിക്കാനായി ഒരുങ്ങുന്നത്.

Advertisements

ന്യൂഡല്‍ഹിയില്‍ നിന്നും വിയറ്റ്നാമിലെ ഹൊച്ചിനാം സിറ്റിയിലേക്കാണ് കമ്പനി വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ഉദ്ദ്യേശിക്കുന്നത്. ആഴ്ചയില്‍ നാല് സര്‍വ്വീസുകളാണ് ഉണ്ടാവുക. ഫെളൈറ്റ് അറ്റന്‍ഡേര്‍സ്. ഗ്രൗണ്ട് സറ്റാഫ് എന്തിന് പറയുന്നു പൈലറ്റ് വരെ ബിക്കിനി അണിഞ്ഞുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുള്ള വിയറ്റ്ജെറ്റിന്റെ കലണ്ടര്‍ മുന്‍പ് ഏറെ വാര്‍ത്താ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. വിയറ്റ്നാമിലെ മോഡലുകളെയാണ് എയര്‍ ഹോസ്റ്റസുമാരായി കമ്പനി തിരഞ്ഞെടുക്കാറുള്ളത്.

അകാശത്ത് വെച്ച് വിമാനത്തിനുള്ളില്‍ ഫാഷന്‍ പരേഡ് നടത്തി ഇവര്‍ക്ക് പിഴയും ചുമത്തപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷമാദ്യം ദേശീയ ഫുട്ബോള്‍ താരങ്ങളെ തങ്ങളുടെ വിമാനത്തിലേക്ക് സ്വാഗതം ചെയ്തതും ബിക്കിനി ഫാഷന്‍ പരേഡ് സംഘടിപ്പിച്ചിട്ടായിരുന്നു. ങ്യോന്‍ തി പുഹോങ് താഹോ എന്ന യുവതിയാണ് വിയറ്റ്ജെറ്റിന്റെ ഉടമ.

വിയറ്റ്നാമിലെ ശതകോടിപതിയായ ആദ്യ വനിതയാണ് ങ്യോന്‍ തി പുഹോങ് താഹോ. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണ് തന്റെ പ്രവൃത്തികളെന്നാണ് ഇവരുടെ പക്ഷം. വിയറ്റ്നാമിലെ ഭൂരിഭാഗം ജനങ്ങളും ഈ നീക്കത്തെ അനുകൂലിക്കുന്നതായും ങ്യോന്‍ തി പുഹോങ് താഹോ അവകാശപ്പെടുന്നു. ഈ വര്‍ഷം ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ക്ക് ഇടയില്‍ ഇന്ത്യയില്‍ നിന്നും സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്.

Advertisement