ഉടുതുണിയില്ലാതെ ഭക്ഷണം കഴിക്കുന്ന നഗ്‌ന റെസ്റ്റൊറന്റിന് എട്ടിന്റെ പണികിട്ടി; സംഭവം ഇങ്ങനെ

31

പാരീസിലെ ആദ്യ നഗ്ന റെസ്റ്റൊറന്റ് അടച്ച് പൂട്ടാനൊരുങ്ങിയിരിക്കുകയാണ്. വിവാദങ്ങളോ അതിക്രമങ്ങളോ ഒന്നുമല്ല കാരണം.

Advertisements

നഗ്നരായി റെസ്റ്റൊറന്റിലെത്തി ഭക്ഷണം കഴിക്കാന്‍ ആളില്ലാത്തതിനാലാണ് റെസ്റ്റൊറന്റ് അടച്ച് പൂട്ടുന്നത്. ഒ നാച്ചുറല്‍ എന്ന റെസ്റ്റൊറന്റിനാണ് അതിഥികളില്ലാത്തതിന്റെ പേരില്‍ താഴിടുന്നത്.

2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്റ് പാരീസില്‍ പ്രവര്ഡത്തനം ആരംഭിക്കുന്നത്. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ആശയത്തിലായിരുന്നു നഗ്ന റെസ്റ്റൊറന്റ് ആരംഭിച്ചത്.

എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരും റെസ്റ്റൊറന്റിലേക്ക് എത്താനില്ലാത്ത അവസ്ഥയാണ്. ഒ നാച്ചുറലില്‍ എത്തിയാല്‍ ഏത് സമയവും നഗ്നരായി ഭക്ഷണം കഴിക്കാവുന്നതാണ്.

ഇവിടെ എത്തിയാല്‍ കൈ കഴുകാനായി വാഷ് റൂമിലേക്കല്ല ആദ്യം പോകുന്നത്, പകരം ചേയ്ഞ്ച് റൂമിലേക്കാണ്. ചെയ്ഞ്ച് റൂമില്‍ വസ്ത്രവും, മൊബൈലും, ക്യാമറയുമെല്ലാം ലോക്കറില്‍ വെക്കണം.

പിന്നീടാണ് തീന്‍ മേശയിലേക്ക് എത്തുന്നത്. ക്യാമറയും, മൊബൈല്‍ഫോണും റെസ്റ്റൊറന്റില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഇവിടെ നിന്നും ലഭിക്കുന്ന ഒരു ചെരുപ്പ് മാത്രം ധരിച്ചാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്.

എന്നാല്‍ റെസ്റ്റൊറന്റിലെ വെയ്റ്റര്‍മാര്‍ വസ്ത്രം ധരിച്ചാണ് ഭക്ഷണവുമായി വരുന്നത്.

Advertisement