മിയ ഖലീഫ ഇനി റോബർട്ടിന് മാത്രം; സങ്കടത്തിലും നിരാശയിലും ആരാധകർ

73

നീല സിനിമകളിലെ അഭിനയം നിർത്തി എങ്കിലും ഇന്നും ലോകം മുഴുവൻ ആരാധകരുള്ള മോഡലും അഭിനേത്രി യുമാണ് മിയാ ഖലീഫ. താരത്തിന്റെ വിവാഹമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. 10 ജൂൺ 2020ൽ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിവാഹം നീട്ടിവച്ചിരിക്കുകകയാണ്.

വിവാഹഗൗൺ അണിഞ്ഞുള്ള ചിത്രം പങ്കുവച്ചാണ് വിവാഹം നീട്ടിവച്ച വിവരം മിയ ആരാധകരെ അറിയിച്ചത്. റോബർട്ടുമായുള്ള വിവാഹത്തിനു മുൻപ് ഈ ലോകം അവസാനിക്കുകയാണെങ്കിൽ വിവാഹത്തിനായി തയാറാക്കിയ 12 വസ്ത്രങ്ങൾ അണിയിച്ച് വേണം തന്നെ അടക്കം ചെയ്യാനെന്നും മിയ പറഞ്ഞിരുന്നു.

Advertisements

ഇൻസ്റ്റാഗ്രാമിലൂടെയാണ് മിയ വിവരം തുറന്ന് പറഞ്ഞത്.സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്‌ബെർഗാണ് മിയയുടെ വരൻ. 2019 മാർച്ച് 12 ന് റോബർട്ട് തന്നോട് വിവാഹാഭ്യർഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്നാണെന്നും മിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചാണ് ഇരുവരും സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്.റോബർട്ട് അണിയിച്ച മോതിരം മിയ കൈയ്യിൽ അണിഞ്ഞിരിക്കുന്നതും ചിത്രങ്ങളിൽ കാണാം.
മിയയോട് വിവാഹാഭ്യർത്ഥന നടത്തിയതിനെക്കുറിച്ച് വിശദമായി പങ്കുവച്ചാണ് റോബർട്ടിന്റെ പോസ്റ്റ്. ചിക്കാഗോയിൽ വച്ചാണ് റോബർട്ട് മിയയെ പ്രപ്പോസ് ചെയ്തത്.

ഇരുവരും ഒന്നിച്ചുള്ള അത്താഴവേളയിലാണ് മിയയുടെ കൈയ്യിൽ റോബർട്ട് മോതിരമണിയിച്ചത്. വിവാഹാഭ്യർത്ഥന നടത്തിയെന്നും താരം സമ്മതിച്ചെന്നുമാണ് റോബർട്ട് കുറിച്ചിരിക്കുന്നത്. തന്റെ മനോഹരമായ പ്രപ്പോസൽ പ്ലാൻ മിയ കുളമാക്കിയതിന്റെ നിരാശയും റോബർട്ട് പങ്കുവച്ചു. ‘ഭക്ഷ്യയോഗമല്ലാത്ത ചില പദാർത്ഥങ്ങൾ കൊണ്ട് നിറച്ച ഒരു ബൗളിലാണ് ഞാൻ മോതിരം വച്ചിരുന്നത്.

ബൗൾ കണ്ടതും അത് രുചിച്ചുനോക്കാനുള്ള ആവേശമായിരുന്നു മിയയ്ക്ക്. മിയയെ അത് കഴിക്കുന്നതിൽ നിന്ന് തടഞ്ഞശേഷം പെട്ടെന്ന് തന്നെ മോതിരം അണിയിക്കുകയായിരുന്നു ഞാൻ’, റോബർട്ട് പറയുന്നു. സ്വീഡനിൽ ഷെഫ് ആയി ജോലിചെയ്യുകയാണ് റോബർട്ട് സാൻഡ്‌ബെർഗ്. ഇരുവരും വിവാഹിതരാകുന്നെന്ന് വാർത്തകൾ പുറത്തുവന്നതുമുതൽ ആവേശത്തിലാണ് മിയ ആരാധകർ.

ഇരുവർക്കും ആശംസകൾ നേർന്ന് നിരവധിപ്പേർ കമന്റുകൾ കുറിച്ചു. മറ്റുചിലരാകട്ടെ പ്രിയതാരം വിവാഹിതയാകുന്നതിന്റെ നിരാശയും പങ്കുവച്ചിട്ടുണ്ട്. നീല സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിട്ടുണ്ട്.എന്നെ പണമുണ്ടാക്കുന്ന യന്ത്രമായാണ് പല നിർമാണ കമ്പനികളും കണ്ടിരുന്നത്. 21 വയസ്സിലായിരുന്നു ഞാൻ ഇത്തരം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. എന്റെ കയ്യിൽ ഇന്ന് ഒന്നുമില്ല. എനിക്ക് സ്വന്തമായി ഒരു ലീഗൽ അഡൈ്വസർ പോലുമില്ല.

Advertisement