കളിയിലെ ഇടവേളകളില്‍ കുഞ്ഞിനെ മുലയൂട്ടി ലോകത്തിന്റെ മുഴുവന്‍ കൈയ്യടി ഏറ്റുവാങ്ങി വനിത ഹോക്കിതാരം

28

ലണ്ടന്‍: ഹോക്കി കളിയിലെ ഇടവേളകളില്‍ കുഞ്ഞിനെ മുലയൂട്ടുന്ന ഒരമ്മയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സേറാ സ്മാള്‍ എന്ന ഹോക്കി പ്ലെയറാണ് കളിക്കിടയില്‍ കുഞ്ഞിനെ മുലയൂട്ടി ലോകത്തിന്റെ മുഴുവന്‍ അഭിനന്ദനം ഏറ്റുവാങ്ങിയിരിക്കുന്നത്. ലോക്കര്‍ റൂമില്‍ പോയിരുന്നായിരുന്നു സേറ എട്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് പാല്‍ നല്‍കിയത്. ഈ മനോഹര നിമിഷങ്ങളുടെ ചിത്രം സേറയുടെ അമ്മ ക്യമറയില്‍ പകര്‍ത്തുകയും പിന്നീട് സോഷ്യല്‍ മീഡിയായില്‍ ഷെയര്‍ ചെയ്യുകയുമായിരുന്നു.

കളിക്കുന്നതിനിടയില്‍ തന്നെ എനിക്ക് മുല ചുരന്നുവരുന്നതായി അനുഭവപ്പെട്ടിരുന്നു. കളിക്കിടയില്‍ കിട്ടിയ ഇടവേളകളിലെല്ലാം എട്ട് ആഴ്ച പ്രായമുള്ള കുഞ്ഞിനെ ഞാന്‍ മുലയൂട്ടി. അമ്മയാകുക എന്നുള്ളത് തികച്ചും അത്ഭുതം നിറഞ്ഞ ഒരു സംഗതിയാണ്. എന്റെ കുഞ്ഞിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം എനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിലും ഞാന്‍ വളരെ സന്തോഷവതിയാണ്. നമ്മുടെ ശരീരം അത്ഭുതകരമായ ഒന്നാണ്. ഈ കഴിഞ്ഞ ആഴ്ചാവസാനമാണ് ആദ്യമായി ഞാന്‍ എന്റെ ശരീരത്തെ സ്വയം അഭിനന്ദിച്ചുപോയത്.

Advertisements

നിങ്ങള്‍ക്ക് നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം തുടരാന്‍ സാധിക്കും., മുലയൂട്ടിക്കൊണ്ടുതന്നെ അത് ചെയ്യാന്‍ സാധിക്കും. കുഞ്ഞുങ്ങളെ എപ്പോള്‍ വേണമെങ്കിലും എവിടെവച്ച് വേണമെങ്കിലും മുലയൂട്ടാന്‍ കഴിയും. അതുകൊണ്ട് കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യു. അവസാനം നിങ്ങള്‍ രണ്ടുകൂട്ടരും ഒരുപോലെ സന്തോഷമുള്ളവരായിരിക്കും.

Advertisement