യു.എസിലെ അധ്യാപകര്‍ക്ക് തോക്ക് നല്‍കണമെന്ന് ഡോണള്‍ഡ് ട്രംപ്…

15

വാഷിംങ്ടണ്‍: യു.എസിലെ അധ്യാപകര്‍ക്ക് തോക്ക് നല്‍കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതുവഴി കഴിഞ്ഞ ആഴ്ച ഫ്േളാറിഡയിലെ സ്‌കൂളില്‍ നടന്ന പോലെയുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ ഫ്േളാറിഡ അക്രമത്തില്‍ രക്ഷപ്പെട്ട വിദ്യാര്‍ഥികളും, മരിച്ചവരുടെ മാതാപിതാക്കളും ഉള്‍പ്പെട്ട വികാര നിര്‍ഭരമായ യോഗത്തില്‍ സംസാരിമ്പോഴാണ് ട്രംപിന്റെ പ്രസ്താവന. പരിശീലനം ലഭിച്ച അധ്യാപകരോ സുരക്ഷ ജീവനക്കാരോ ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഫലപ്രദമായി തടയാമെന്നും ഇവര്‍ക്ക് പ്രത്യേകം പരീശീലനം നല്‍കണമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ അഭിപ്രായത്തോട് ചില മാതാപിതാക്കള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. അധ്യാപകര്‍ക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും. ആയുധ പരിശീലനവും,സുരക്ഷ ചുമതലയും ഏല്‍പ്പിച്ച് അവരില്‍ അധിക സമ്മര്‍ദ്ദം ഏല്‍പ്പിക്കരുതെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഫ്‌ളോറിഡ വെടിവെപ്പിനെ തുടര്‍ന്ന് അമേരിക്കയിലെങ്ങും പ്രതിഷേധം ശക്തമാണ്. ചെവ്വാഴ്ച ഓട്ടോമാറ്റിക് തോക്കുകളിലുപയോഗിക്കുന്ന ബംപ് സ്റ്റോക്കുകള്‍ നിരോധിക്കാന്‍ ട്രംപ് നീതി ന്യായ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Advertisement