ആദ്യം എടുത്ത ടിക്കറ്റ് മാറ്റിവച്ചു, ഉള്‍വിളി തോന്നി വീണ്ടും ആദ്യത്തെ ടിക്കറ്റ് തന്നെ എടുത്തു, വര്‍ക്ക്ഷോപ്പ് തൊഴിലാളിയേ തേടി എത്തിയതു നാലുകോടി

20

മലപ്പുറം മേലാറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനെ തേടിയെത്തിയതു നാലു കോടി. വിഷു ബംബര്‍ ഒന്നാം സമ്മാനം നാലു കോടി രൂപയാണ് വര്‍ക്ക്‌ഷോപ്പ് ഉടമയെ തേടി എത്തിയത്. കഴിഞ്ഞ മാസം 20 നു ഷൊര്‍ണൂര്‍ കന്ന്യാകുര്‍ശ്ശേരിയില്‍ വിവാഹത്തിനു പങ്കെടുന്‍ പോയപ്പോഴാണു ബാലകൃഷ്ണന്‍ ബംബര്‍ ലോട്ടറി വാങ്ങിയത്.

ആദ്യം എടുത്ത ടിക്കറ്റ് വേണ്ട എന്നു പറഞ്ഞു മാറ്റി എടുത്തു എങ്കിലും മനസിന്റെ ഉള്‍വിളി കൊണ്ട് വീണ്ടും ആദ്യം എടുത്ത ടിക്കറ്റ് തന്നെ മാറ്റി വാങ്ങുകയായിരുന്നു എന്നു പറയുന്നു. ഈ ടിക്കറ്റിനാണു നാലു കോടി അടിച്ചത്. കരുവാരക്കൂണ്ട് റോഡിലെ പുല്ലിക്കുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ അഞ്ചു വര്‍ഷമായി ജോലി ചെയ്തു വരികയാണു ബാലകൃഷ്ണന്‍. വാടനാംകുര്‍ശ്ശിയിലുള്ള പാലാട്ട് ഏജന്‍സിയില്‍ നിന്നാണു ബാലകൃഷ്ണന്‍ ടിക്കറ്റ് എടുത്തത്.

Advertisements
Advertisement