യുഎഇയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

15

ദുബായ് : യു.എ.ഇയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നു മാസത്തേയ്ക്കാണ് പൊതുമാപ്പ് കാലാവധി. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും ശിക്ഷാ നടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്.

2013 ല്‍ രണ്ടു മാസത്തേയ്ക്കായിരുന്നു ഇതിനു മുന്‍പ് യുഎഇ പൊതുമാപ്പ് പ്രഖ്യപിച്ചത്. അന്ന് 62,000 പേരാണ് ശിക്ഷ കൂടാതെ രേഖകള്‍ ശരിയാക്കി സ്വന്തം രാജ്യങ്ങളിലേയ്ക്ക് മടങ്ങിയത്.

Advertisements

രാജ്യത്തെ വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം യുഎഇ മന്ത്രിസഭയുടെ ഭാഗത്തു നിന്നും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ആയിരത്തിലേറെ വരുന്ന അനധികൃത താമസക്കാര്‍ക്ക് ചെറിയ പിഴയോടെ രേഖകള്‍ ശരിയാക്കി ഇവിടെ തുടരാനും അല്ലാത്തവര്‍ക്ക് ശിക്ഷകൂടാതെ മടങ്ങാനുമുള്ള അവസരം കിട്ടിയിരിക്കുന്നത്.

Advertisement