‘ഒടിയന്‍’ നോക്കുകൂലിയില്‍ കുടുങ്ങി; പോസ്റ്ററുകള്‍ തിയേറ്ററില്‍ നിന്നും കടത്തിക്കൊണ്ടുപോയി

6

നോക്കുകൂലി നല്‍കാത്തതിന്റെ മോഹന്‍‌ലാല്‍ ചിത്രം ഒടിയന്റെ പോസ്‌റ്ററുകളും നോട്ടിസുകളും സിഐടിയു തൊഴിലാളികള്‍ കടത്തിക്കൊണ്ടുപോയി.

തൃശൂര്‍ രാഗം തിയേറ്ററിലാണ് സംഭവം. വിഷയത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു തിയേറ്റര്‍ ഉടമ പരാതി നല്‍കി.

Advertisements

തമിഴ്‌നാട്ടില്‍ പ്രിന്റ് ചെയ്‌ത് എത്തിച്ച നോട്ടിസുകളും പോസ്‌റ്ററുകളും ബസിലാണ് എത്തിച്ചത്. ഇതിനു കൊറിയര്‍ കമ്ബനിക്കാര്‍ കൂലിയും നല്‍കി.

തുടര്‍ന്ന് രാഗം തിയറ്ററില്‍ എത്തിച്ച നോട്ടിസുകള്‍ കൊറിയര്‍ കമ്ബനിക്കാര്‍ ഇറക്കിവച്ചതാണ് തര്‍ക്കത്തിനു വഴിവെച്ചത്.

തിയേറ്ററില്‍ നോട്ടിസുകള്‍ എത്തിച്ചതില്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ എത്തി. സര്‍ക്കാര്‍ നിശ്ചിയിച്ച തുക നല്‍കാന്‍ തയ്യാറാണെന്ന് തിയേറ്റര്‍ ഉടമ പറഞ്ഞെങ്കിലും എട്ടിരട്ടിയോളം കൂലി കൂടുതല്‍ ആവശ്യപ്പെട്ടതോടെ തുക നല്‍കാനാകില്ലെന്ന് ഉടമ വ്യക്തമാക്കി.

തര്‍ക്കം രൂക്ഷമായതോടെ പിരിഞ്ഞു പോയ തൊഴിലാളികള്‍ തിരിച്ചെത്തി ഇറക്കിയ നോട്ടിസും ബണ്ടിലുകളുമായി കടന്നുകളയുകയായിരുന്നു.

ഇവയുമായി വന്ന പെട്ടി ഓട്ടോറിക്‌ഷാ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണു സിഐടിയുക്കാര്‍ സാധനങ്ങള്‍ കൊണ്ടുപോയത്.

Advertisement