നടിയെ ആക്രമിച്ചത് ദിലീപ് അല്ല, പള്‍സര്‍ സുനിയാണ് ; രേവതിയേയും പാര്‍വ്വതിയേയും പത്മപ്രിയയേയും പുറത്താക്കും: പൊട്ടിത്തെറിച്ച് സിദ്ധീഖ്

25

കൊച്ചി: ഡബ്ല്യുസിസി അംഗങ്ങളുടെ ആരോപണങ്ങള്‍ക്ക് രൂക്ഷ ഭാഷയില്‍ മറുപടിയുമായി നടന്‍ സിദ്ദിഖ് അംഗങ്ങളുടെ ആരോപണങ്ങള്‍ ബാലിശമെന്ന് നടന്‍ സിദ്ദിഖ്. ജനം അവരെ വെറുക്കുന്നുവെങ്കില്‍ അതിന് കാരണം അവര്‍ മാത്രമാണ് എന്നും സിദ്ദിഖ് പറഞ്ഞു.

Advertisements

നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ ദിലീപ് രാജിക്ക് ഒരുങ്ങിയിരുന്നുവെന്നും സിദ്ദിഖ് പറയുന്നു. നടിയ അക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയാണെന്നും അത് ദിലീപല്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

നടികള്‍ എന്ന് വിളിക്കുന്നത് എങ്ങനെയാണ് അപമാനമാകുന്നതെന്നും സിദ്ദിഖ് ചോദിക്കുന്നു. ഇവര്‍ക്കെതിരെയുള്ള തെറിവിളി ജനവികാരമാണെന്നും അതില്‍ അത്ഭുതമില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഡബ്ല്യുസിസിയുടെ ആരോപണങ്ങള്‍ പൂര്‍ണമായി തള്ളുകയായിരുന്നു സിദ്ദിഖ്. നടിമാര്‍ക്കെതിരെ ഫേസ്‌ബുക്കില്‍ തെറിവിളി ഉണ്ടാകുന്നത് അവരുടെ കുഴപ്പം കൊണ്ടാണെന്നും. അമ്മ പ്രസിഡന്റ് മോഹന്‍ ലാലിനെ അപമാനിക്കാന്‍ നടിമാര്‍ ശ്രമിച്ചുവെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

നാല് പേര്‍ പുറത്ത് പോയി എന്ന് പറഞ്ഞ് അമ്മ എന്ന സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അതില്‍ നാലിന് പകരം നാനൂറ് പേര്‍ അകത്തുണ്ടെന്നും സിദ്ദിഖ് പറയുന്നു. ഇതോടെ താസംഘടനയിലെ വിവാദങ്ങള്‍ പുതിയ തലലത്തിലേക്ക് പോകുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

നടിമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 24ന് പ്രത്യേക ജനറല്‍ ബോഡി കൂടും എന്നാണ് അറിയിച്ചതെങ്കിലും ഇത് ഉണ്ടാകുന്നതിനുള്ള സാധ്യതയും ഇപ്പോള്‍ തള്ളുകയാണ്. മാനദണ്ഡമനുസരിച്ച്‌ ജൂണില്‍ മാത്രമെ അടുത്ത ജനറല്‍ ബോഡി ഉണ്ടാവുകയുള്ളുവെന്നും ഇല്ലെങ്കില്‍ മൂന്നില്‍ ഒന്ന് അംഗങ്ങള്‍ രേഖമൂലം ആവശ്യപ്പെടണമെന്നും അമ്മ അംഗം കൂടിയായ സിദ്ദിഖ് പറയുന്നു.

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച്‌ ഡബ്ല്യുസിസി നടത്തിയ വിമര്‍ശനങ്ങളില്‍ പലതും ബാലിശമാണെന്ന് സിദ്ദിഖ് പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് രാജിക്കത്ത് കൈമാറിയതായും സിദ്ദിഖ് സ്ഥിരീകരിച്ചു.സമൂഹമാധ്യമങ്ങളില്‍ തെറിവിളി വരുന്നു എന്നു പറയുന്നവര്‍, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു.

ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ‘അമ്മ’ ജനറല്‍ ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപിന്റെ തൊഴില്‍ നിഷേധിക്കാന്‍ വേണ്ടിയുള്ള സംഘടനയല്ല ‘അമ്മ’. നടിമാര്‍ എന്നു വിളിച്ച്‌ ആക്ഷേപിച്ചെന്ന ഡബ്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. ‘അമ്മ’ നടീനടന്മാരുടെ സംഘടനയാണ്. അങ്ങനെ വിളിച്ചതില്‍ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് മുന്നറിയിപ്പു നല്‍കി.

അമ്മയില്‍നിന്ന് രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. രാജിവച്ചവരെ തിരിച്ചു വിളിക്കില്ല എന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്. ചെയ്ത തെറ്റുകള്‍ക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്നത് പരിഗണിക്കും. സംഘടനയ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെയും പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും പ്രവര്‍ത്തിച്ച നടിമാര്‍ക്കെതിരെ നടപടിയെടുക്കും.

സാമ്ബത്തികമായി നല്ല നിലയിലുള്ളവരാണ് ഡബ്ല്യുസിസി അംഗങ്ങളെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി.’മീ ടൂ’ ക്യാംപെയിന്‍ നല്ല പ്രസ്ഥാനമാണ്. സുരക്ഷാ വിഷയത്തില്‍ കരുതല്‍ നല്ലതാണ്. പക്ഷേ ദുരുപയോഗിക്കുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടി രേവതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ തേജോവധം ചെയ്യാനാണെന്നും സിദ്ദിഖ് ആരോപിച്ചു.

Advertisement