എത്തിയത് വത്തക്കാ പ്രതിഷേധക്കാരി രഹ്നാ ഫാത്തിമയെന്ന് അറിഞ്ഞതോടെ പൂജകള്‍ നിര്‍ത്തി തന്ത്രിയും മേല്‍ശാന്തിയും, ഭക്തരുടെ പ്രതിഷേധം കനത്തപ്പോള്‍ പോലീസ് മുട്ടുമടക്കി, സന്നിധാനത്ത് നടന്നത് ഇങ്ങനെ

39

സന്നിധാനം: ശബരിമല സ്ത്രീ പ്രവേശനത്തെ ചെറുക്കാന്‍ പൂജാരിമാരും നാമ ജപയജ്ഞവുമായെത്തി. ക്ഷേത്രത്തിലെ പൂജകളെല്ലാം നിര്‍ത്തി വച്ചാണ് മേല്‍ശാന്തിയുടേയും തന്ത്രിയുടേയും പരികര്‍മ്മികള്‍ രഹ്നാ ഫാത്തിമയെ തടയാന്‍ പതിനെ്ട്ടാംപടിക്ക് താഴെ എത്തിയത്. ശബരിമലയെ കളങ്കിതമാക്കാന്‍ ആക്ടിവിസ്റ്റുകള്‍ നടത്തുന്ന ശ്രമത്തെ ചെറുക്കാനാണ് പന്തളം രാജകുടുംബത്തിന്റേയും ആഹ്വാനം.

Advertisements

ഇതോടെയാണ് പൂജാരിമാര്‍ നാമജപവുമായി പതിനെട്ടാംപടിയിലെത്തിയത്. ആചാരം ലംഘിച്ചാല്‍ നട അടയ്ക്കുമെന്ന് തന്ത്രിയും നിലപാട് എടുത്തതായി സൂചനയുണ്ടായിരുന്നു. എന്തു വന്നാലും നട അടയ്ക്കില്ലെന്നായിരുന്നു കണ്ഠരര് രാജീവര് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അവിശ്വാസിയായ സ്ത്രീ സന്നിധാനത്ത് എത്തിയാല്‍ അതില്‍ കടുത്ത നടപടി വേണ്ടിവരുമെന്ന നിലപാട് തന്ത്രിയും എടുക്കുകയായിരുന്നു. ഇതോടെയാണ് പൂജാരിമാരും പ്രതിഷേധത്തിനെത്തിയത്.

വിശ്വാസികളുടെ പ്രതിഷേധം

ശബരിമലയിൽ സ്ത്രീ പ്രവേശനം അസാധ്യമാക്കി വിശ്വാസികളുടെ പ്രതിഷേധം. കിസ് ഓഫ് ലൗ പ്രവർത്തക രഹ്നാ ഫാത്തിമയേയും മാധ്യമ പ്രവർത്തക കവിതയേയും കൊണ്ട് പൊലീസ് ഇനി മലയിറങ്ങും. വിശ്വാസികൾക്കൊപ്പമാണ് സർക്കാരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. പ്രശ്‌നങ്ങളുണ്ടാക്കാനാണ് അക്ടിവിസ്റ്റുകൾ മലയിലെത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഇത്തരം പ്രശ്‌നക്കാരെ അംഗീകരിക്കില്ലെന്നും അവർക്ക് പിന്തുണ നൽകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. ശബരിമലയിൽ ഉയർന്ന ശരണം വിളികളാണ് കടകംപള്ളി സുരേന്ദ്രനെ കൊണ്ട് ഇത് പറഞ്ഞത്. ഭരണഘടനാ ബാധ്യത സർക്കാരിനുണ്ട്. എന്നാൽ ആക്ടിവിസ്റ്റുകൾക്ക് കയറി ഇടപെടാൻ ശബരിമലയെ അനുവദിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഇതോടെയാണ് രഹ്നാ ഫാത്തിമയ്ക്കും മാധ്യമ പ്രവർത്തകയായ കവിതയ്ക്കും തിരിച്ചു മടങ്ങേണ്ട അവസ്ഥ വന്നത്. മരക്കൂട്ടം വരെ പൊലീസ് ഇരുവരേയും എത്തിച്ചു. ഇതോടെ അയ്യപ്പ ഭക്തർ ഒരുമിച്ച് കൂടി. നടപന്തലിൽ അഞ്ഞൂറോളം ഭക്തർ നിരന്ന് കിടന്നു. അയ്യപ്പ ശരണമന്ത്രങ്ങൾ ഉയർന്നു. ഇതോടെ ഐജി ശ്രീജിത്ത് എത്തി ഭക്തരോട് കാര്യങ്ങൾ വിശദീകരിച്ചു.

വിശ്വാസികളെ മറികടന്ന് മുന്നോട്ട് പോകില്ലെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് സർക്കാർ നയപരമായ തീരുമാനം മന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ഇതോടെ ആക്ടിവിസ്റ്റുകളാണ് എത്തിയതെന്ന് പൊലീസും സർക്കാരും സമ്മതിക്കുന്ന അവസ്ഥയും വന്നു.

Advertisement