ഒന്നിച്ചു നില്‍ക്കണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കരുത്: ചെന്നിത്തലയ്ക്ക് കൊട്ടുകൊടുത്ത് രാഹുല്‍ഗാന്ധി

15

ന്യൂഡല്‍ഹി: കടുത്ത കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓണാശംസ. ട്വിറ്ററിലാണ് രാഹുല്‍ മലയാളികള്‍ക്ക് ഓണാശംസ അറിയിച്ചത്. പ്രളയക്കെടുതിയില്‍ സര്‍ക്കാരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് രൂക്ഷമായ വിമര്‍ശനം തുടരുന്ന പശ്ചാത്തലത്തിലാണ് രഹുലിന്റെ പരാമര്‍ശം എന്നത് ഏറെ ശ്രദ്ധേയമാണ്.

കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രയാസമേറിയ സമയമാണിത്. ദുരിതാശ്വാസ ക്യാമ്പുളിലും വീടുകളിലും ഉറ്റവരെ ഓര്‍ത്ത് മലയാളി ദുഃഖിക്കുകയാണ്. ഈ ഓണക്കാലത്ത് ഭിന്നതകള്‍ മറന്ന് ഒന്നിച്ചു നില്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. അടുത്ത ദിവസം കേരള സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisements

വസ്തുനിഷ്ഠമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെ്ന്നിത്തലക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അക്കമിട്ട് മറുപടി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. പ്രളയം, ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം.

Advertisement