വ്രതശുദ്ധിയോടെ യുവതികള്‍ക്ക് ശബരിമല കയറാനാവില്ല; യുവതി പ്രവേശനത്തിനെതിരെ പ്രിയ വാര്യര്‍

28

ശബരിമലയിലെ യുവതി പ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും താന്‍ ഈ പ്രശ്‌നത്തെ കുറിച്ച്‌ അധികം ആലോചിച്ചിട്ടില്ലെന്നും നടി പ്രിയ വാര്യര്‍.

Advertisements

നമ്മള്‍ തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുമ്ബ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. ശബരിമല ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും പ്രിയ വാര്യര്‍ പറഞ്ഞു.

യുവതി പ്രവേശന വിഷയത്തില്‍ ശബരിമലയെ വെറുതേ വിട്ടുകൂടേയെന്ന് നടന്‍ പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയിരുന്നു. യുവതി പ്രവേശനത്തിന്റെ പേരില്‍ ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്തിനാണെന്നും പൃഥ്വിരാജ് ചോദിച്ചു.

ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്. കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ശബരിമലയെ വെറുതേ വിടൂ എന്നേ പറയാനുള്ളൂവെന്നും പൃഥ്വി വ്യക്തമാക്കി.

മതത്തില്‍ തനിക്ക് തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലത്ത് ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്ബലങ്ങളില്‍ താന്‍ പോകാറുണ്ടെന്നും വീട്ടില്‍ പൂജാമുറിയിലും പ്രാര്‍ത്ഥിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement