നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടേ; നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

13

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. ‘നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടേ’ എന്നാണ് പൃഥ്വിരാജ് ചോദിച്ചത്. വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

‘ശബരിമല ദര്‍ശനത്തിനുപോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം.

അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’ പൃഥ്വിരാജ് ചോദിച്ചു.

പ്രായം കൂടുന്തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെടുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നെന്നും പൃഥ്വി പറഞ്ഞു.

സ്ത്രീവിരുദ്ധത ശരിയെന്ന തരത്തില്‍ അവതരിപ്പിക്കാന്‍ താന്‍ തയ്യാറാകില്ലെന്നും പൃഥ്വി പറഞ്ഞു.

‘കഥാപാത്രം സ്ത്രീവിരുദ്ധന്‍ ആണെങ്കില്‍ അയാളുടെ പെരുമാറ്റത്തിലും അതു കാണാന്‍ സാധിക്കും. പക്ഷേ, അതാണ് ശരിയെന്ന തരത്തില്‍ അവതരിപ്പിക്കാന്‍ ഞാന്‍ തയ്യാറാകില്ല. അതാണ് ഹീറോയിസം എന്നു സമ്മതിച്ചു തരില്ല. ‘ പൃഥ്വിരാജ് പറഞ്ഞു.

Advertisement