പൊലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച് ഇരുന്നൂറോളം കേസിലെ പ്രതിയായ പൊന്നാനി സ്വദേശി രക്ഷപെട്ടു, തിരച്ചില്‍ ഊര്‍ജിതം

12

പൊന്നാനി; പാറാവുനിന്ന് പൊലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ചതിനുശേഷം പ്രതി സ്റ്റേഷനില്‍നിന്നു രക്ഷപെട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണു സംഭവം. ഒട്ടേറെ മോഷണ കേസുകളിലെ പ്രതി പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷാണു രക്ഷപെട്ടത്. ഇന്നു പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണു സംഭവം.

പാറാവു നിന്ന പ്രമോദ് എന്ന പൊലീസുകാരന്റെ കണ്ണില്‍, രാത്രിയിലെ ഭക്ഷണത്തിനായി നല്‍കിയ കറി ഒഴിച്ചാണ് ഓടിക്കളഞ്ഞത്. എറണാകുളം ബ്രോഡ്വേയിലെ ഒട്ടേറെ കടകളിലെ മോഷണ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Advertisements

ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചാല്‍ സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍ നമ്പരുകള്‍: 90370 85388, 94979 62079, 94979 80427, 04842394500

Advertisement