പിണറായി വിജയൻ എഫക്റ്റ് തമിഴ്‌നാട്ടിലും ; നട്പെ തുണൈ വീഡിയോ വൈറലാകുന്നു

7

ഹിപ്പ് ഹോപ്പ് തമിഴൻ നായകനാകുന്ന നട്പെ തുണൈ എന്ന ചിത്രത്തിലെ ലിറിക് വീഡിയോ “കേരള സോങ്” കേരളത്തിലും തമിഴ് നാട്ടിലും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഹിപ്പ് ഹോപ്പ് തമിഴയുടെ രണ്ടാമത്തെ ചിത്രമാണ് നട്പെ തുണൈ. ആദ്യ ചിത്രം മീസയെ മുറ്ക്ക് വൻ ഹിറ്റായിരുന്നു. അങ്ങനെയിരിക്കെ ചുരുങ്ങിയ സമയംകൊണ്ട്തന്നെ കേരളാ സോങ് മലയാളികളുടെ ഇടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

Advertisements

തമിഴ്നാട്ടിൽ കേരളം എന്നും ഒരു ട്രെൻഡ് ആയിരുന്നു, പലരും കേരളീയരെ അനുകരിക്കാറുമുണ്ട് വസ്ത്രങ്ങളിലും, ഭക്ഷണത്തിലും അങ്ങനെ അങ്ങനെ.

എന്നാൽ ഇത്തവണ ഒരു കേരളാ സോങിലൂടെ കേരളത്തിനോടുള്ള തമിഴ്‌നാടിൻ്റെ ഇഷ്ടത്തെയാണ് അറിയിച്ചിരിക്കുന്നത്. “പള്ളിവാളും ഭദ്ര വട്ടകം കയ്യിലേന്തും തമ്പുരാട്ടി” എന്ന മലയാളം വരികളിലൂടെയാണ് കേരളാ സോങ് ആരംഭിക്കുന്നത്.

കൂടാതെ കേരളത്തെപറ്റിയും സി.എം. പിണറായി വിജയനെ പറ്റിയുള്ള വരികളുമാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. നായകനായ ഹിപ് ഹോപ്പ് തമിഴ തന്നെയാണ് ചിത്രത്തിൻ്റെ സംഗീതം സംവിധാനം ചെയ്യുന്നത്.

നവാഗതനായ ഡി.പാർത്ഥിപൻ ദെസിങ്കാണ് ചിത്രത്തിൻ്റെ സംവിധായകൻ. അവ്നി മൂവീസിൻ്റെ ബാനറിൽ സുന്ദർ.സി.യാണ് പ്രൊഡ്യൂസർ.

അരവിന്ദ് സിങാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കൂടാതെ യുട്യൂബ് ചാനലുകളിൽ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ നടന്മാരാണ് മറ്റു അഭിനേതാക്കൾ. 2019ൽ ചിത്രം റിലീസ് ചെയ്യും.

Advertisement