പെരുമ്പാവൂര്‍ മഞ്ചേരിമുക്കിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി ആവശ്യക്കാര്‍ക്കെല്ലാം പണം നല്‍കി ജിഷയുടെ അമ്മ രാജേശ്വരി

14

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ മേക്ക് ഓവര്‍ ചിത്രങ്ങളും അവര്‍ ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിംഗ് നടത്തിയെന്ന വാര്‍ത്തയും ആഡംബര ജീവിതം നയിക്കുന്നു എന്ന വാര്‍ത്തയുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു.

Advertisements

ആക്രമണങ്ങളും പരിഹാസങ്ങളും ഏറി വന്നപ്പോള്‍, എന്റെ മകള്‍ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ പേരില്‍ ഞാന്‍ വിവസ്ത്രയായി നടക്കണോ, എല്ലാ സ്ത്രീകളും ധരിക്കുന്നതുപോലെ സാരിയല്ലാതെ വേറെ എന്താണ് ഞാന്‍ ഉടുക്കേണ്ടത് എന്ന് ചോദിച്ചാണ്, അതിനെയെല്ലാം അവര്‍ നേരിട്ടത്.

രാജേശ്വരി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള രാജേശ്വരിയുടെ ശ്രമമാണ് ശ്രദ്ധേയമായിരിക്കുന്നത്.

പെരുമ്പാവൂര്‍ മഞ്ചേരിമുക്കിലെ പ്രളയബാധിത പ്രദേശങ്ങളില്‍ അവര്‍ സന്ദര്‍ശനം നടത്തുന്നതിന്റെയും ക്യാമ്പുകളിലെ അംഗങ്ങളുമായി സംസാരിച്ച്, അവരെ ആശ്വസിപ്പിച്ച്, അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിന്റെയും വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. തന്നാലാവുന്ന സഹായം ചെയ്യാന്‍ മനസുകാണിച്ച രാജേശ്വരിയെ അഭിനന്ദിക്കുന്നവരാണ് കൂടുതല്‍.

Advertisement