ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയത്; മൂന്ന് നടിമാര്‍ സംഘടനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു: ഡബ്ല്യൂസിസിക്ക് എതിരെ ആഞ്ഞടിച്ച് മോഹന്‍ലാല്‍

11

കൊച്ചി: ദിലീപിന്റെ രാജി ആവശ്യപ്പെട്ടതിനനുസരിച്ചെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിന്റെ രാജി അംഗീകരിച്ചു. എല്ലാവരുടെയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Advertisements

ഡബ്ല്യുസിസി അംഗങ്ങളെ മോഹന്‍ലാല്‍ വീണ്ടും നടിമാരെന്ന് വിളിച്ചു. മൂന്ന് നടിമാര്‍ അമ്മയ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. രാജിവെച്ചവരെ തിരിച്ചെടുക്കാന്‍ അപേക്ഷ നല്‍കണമെന്നും അമ്മ പ്രസിഡന്റ് പറഞ്ഞു.

നടിമാര്‍ മാപ്പു പറയേണ്ട ആവശ്യമില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇവരെ തിരിച്ചെടുക്കുന്നതിന് ജനറല്‍ ബോഡി വിളിക്കേണ്ട ആവശ്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സംഘടനയുടെ പേരില്‍ താനെന്തിനാണ് അടികൊള്ളുന്നത്. താന്‍ സ്ഥാനമേറ്റ ശേഷം ഇന്റേണല്‍ കംപ്ലെസ്ന്റ്‌സ് കമ്മറ്റി രൂപീകരിച്ചു. സ്ത്രീകളുടെ പ്രശ്‌നം പരിശോധിക്കാനായുള്ള സമിതിയാണ് കെപിഎസി ലളിത, കുക്കു പരമേശ്വരന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് അംഗങ്ങളെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ജഗദീഷും സിദ്ദിഖും തമ്മില്‍ ഭിന്നതയില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. താനും സിദ്ദിഖും മുന്‍പും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ജഗദീഷ് പറഞ്ഞു.

മീടൂ ആരോപണത്തില്‍ കുടുങ്ങിയ അലന്‍സിയറോട് വിശദീകരണം തേടുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുകേഷിനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അമ്മ പറഞ്ഞു.

അതേസമയം, ഡബ്ല്യു.സി.സിക്കെതിരെ കടുത്ത ആരോപണമാണ് ബാബുരാജ് ഉന്നയിച്ചത്. അമ്മയിലിരുന്ന് ചോരയൂറ്റി കൂടിച്ച്‌ വളരാന്‍ ആണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നതെന്നും അമ്മ എന്ന സംഘടനയെ എ.എം.എം.എ എന്ന് നാലാക്കി പിരിച്ചത് ഇവരാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

Advertisement