ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വേണ്ടി മത്സരിക്കില്ലെന്ന് നടി മഞ്ജുവാര്യര്‍

21

മാന്നാര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുവേണ്ടി മത്സരിക്കില്ലെന്ന് നടി മഞ്ജുവാര്യര്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ചെങ്ങന്നൂരിന് അടുത്ത് മാന്നാറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

Advertisements

സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും മഞ്ജുവാര്യര്‍ പറഞ്ഞു. മഞ്ജുവാര്യര്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുവേണ്ടി മത്സരിക്കുമെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണം. ഇതിന് മറുപടിയുമായാണ് താരം രംഗത്തെത്തിയത്

Advertisement