മാധുരി ഒരുങ്ങി, അടുത്തത് മോഹന്‍ലാല്‍? ബിജെപിക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച്‌ താരങ്ങള്‍!

36

ബിജെപി എന്നും തന്ത്രങ്ങള്‍ പയറ്റുന്നതില്‍ മുന്‍നിരയില്‍ തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ പിന്നെ പറയാനില്ല. പുതിയ തന്ത്രങ്ങളുമായി അവര്‍ രംഗത്തുതന്നെയുണ്ട്. എങ്ങനെയും കോണ്‍ഗ്രസ്സിനെ മലര്‍ത്തിയടിക്കണം എന്ന ചിന്തയില്‍ ഇത്തവണത്തെ തന്ത്രങ്ങള്‍ക്ക് കുറച്ച്‌ പവര്‍ കൂടാനും സാധ്യതയുണ്ട്.

അമിത് ഷായുടെ പ്ലാനില്‍ ബോളിവുഡിലെ മുന്‍നിര നടിയും സൂപ്പര്‍ താരവുമായ മാധുരി ദീക്ഷിതാണ് ബിജെപിക്ക് വേണ്ടി ഇത്തവണ പൂനെയില്‍ മത്സരിക്കുന്നത്. ഇത് പ്ലാന്‍ എ ആണോ അതോ ബി ആണോ എന്നൊക്കെ അവര്‍ക്ക് മാത്രമേ അറിയൂ. ഇതുമായി ബന്ധപ്പെട്ട് അമിത് ഷാ അവരുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്‌തു.

Advertisements

അണിയറയില്‍ ഇരുന്ന് ചരട് വലിച്ചുകൊണ്ടിരുന്ന അമിത് ഇപ്പോള്‍ നിരത്തിലിറങ്ങിയിരിക്കുകയാണ്. എത്തേണ്ടയിടത്ത് നേരിട്ട് എത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ എന്ന് സൂത്രധാരന് അറിയാം.

പണ്ട് രാമായണത്തില്‍ സീതയായി അഭിനയിച്ച നടിയെ ഉത്തര്‍പ്രദേശില്‍ മത്സരിപ്പിച്ച്‌ വന്‍ വിജയം നേടിയ ചരിത്രം ബിജെപിക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും അത് ആവര്‍ത്തിക്കുമോ എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

സിനിമാ നടീനടന്മാരെ കൊണ്ടുവന്നാല്‍ പാര്‍ട്ടി എന്നതിനപ്പുറം അവരുടെ ഫാന്‍സുകാരുടെ വോട്ടും ഇവര്‍ ലക്ഷ്യം വയ്‌ക്കുന്നു. മാധുരി ഇപ്പോള്‍ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. ദിവസങ്ങള്‍ കഴിയുന്തോറും ഓരോ പുതിയ പുതിയ ആളുകളുടെ പേരും ബിജെപി പുറത്തുവിടും എന്നതില്‍ സംശയം വേണ്ട.

മാധുരിക്ക് പിന്നാലെ പല പ്രമുഖരും ബിജെപിയിലേക്ക് ചേരാന്‍ സമ്മതം അറിയിച്ചതായും വാര്‍ത്തകളുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറഞ്ഞുവരുന്നതായി മോദിക്ക് മനസ്സിലായതോടെയാണ് പുതിയ തീരുമാനങ്ങള്‍ വരുന്നത്.

ഇത് പാര്‍ട്ടിയിലെ പല ആളുകള്‍ക്കും തിരിച്ചടിയാകും എന്നതില്‍ സംശയം വേണ്ട. കേരളത്തെ സംബന്ധിച്ചിടത്തോളം ബിജെപി മൊത്തത്തില്‍ വളരെ മോശം പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ രാഷ്‌ട്രീയ മുതലെടുപ്പുകള്‍ ആളുകള്‍ തിരിച്ചറിഞ്ഞതോടെ പല ആളുകളും ബിജെപി ചിന്താഗതിയില്‍ നിന്ന് മാറിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ പേര് ആദ്യനാളുകളില്‍ കേട്ടുവന്നതുകൊണ്ടുതന്നെ, ബിജെപി കേരളത്തില്‍ പയറ്റുന്ന ബിജെപി തന്ത്രം മോഹന്‍ലാല്‍ ആയിരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇനി അവര്‍ മോഹന്‍ലാലിനെ സമീപിച്ചാലും മലയാളത്തിന്റെ സൂപ്പര്‍സ്‌റ്റാറിന്റെ അഭിപ്രായം എന്തായിരിക്കും എന്നറിയാനാണ് ആരാധകര്‍ അടക്കമുള്ളവര്‍ കാത്തിരിക്കുന്നത്.

Advertisement