എല്ലാം കഴിഞ്ഞിട്ട് ജഗദീശ്വരനെ പ്രാര്‍ത്ഥിച്ചിട്ടും ജാതിമതം മതദ്വേഷം പാടിയിട്ടും എന്തുകാര്യം; പ്രളയകാലത്ത് കേരളത്തെ തിരിഞ്ഞുനോക്കാത്ത യേശുദാസിന് എതിരെ സോഷ്യല്‍ മീഡിയ

26

കൊച്ചി: മലയാലികള്‍ ഒന്നടങ്കം കേരളം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ മലയാളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായി ലോകം വാഴ്ത്തുന്ന പതമശ്രീ ഡോ. കെ ജെ യേശുദാസ് എവിടെയാണ്. എന്തുകൊണ്ടാണ് ഒരുമൂളിപ്പാട്ടുപോലും പാടി അദ്ദേഹം മലയാളികളെ ആശ്വസിപ്പിക്കാനെത്താത്തത്.

Advertisements

ലോകത്തിലെ ഏറ്റവും പ്രശ്‌സ്തനായ മലയാളിയില്‍ ഒരാള്‍ എന്ന് നിസ്സംശയം പറയാവുന്ന യേശുദാസിന്റെ അഭാവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സമാനതകളില്ലാത്ത ദുരിതത്തില്‍ കേരളം കൈകാലിട്ടടിക്കുമ്‌ബോള്‍ ഒരു ആശ്വാസവാക്കുപോലും, മലയാളി ഗാനഗന്ധര്‍വനെന്നും ഗന്ധര്‍വ ഗായകനെന്നും മലയാളികള്‍ പുകഴുത്തുന്ന യേശുദാസിന്റെ ഭാഗത്തനിന്ന് ഉണ്ടായിട്ടില്ല.

മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള സിനിമാ താരങ്ങളും സെലിബ്രിറ്റികളുമൊക്കെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണിപ്പോള്‍. ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ദുരന്തത്തില്‍നിന്നുള്ള മാനസിക മാറ്റത്തിനും ഇടവരുത്തുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, മമ്മൂട്ടിയടക്കമുള്ള പല താരങ്ങളും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന കാലമാണിത്.ബോളിവുഡ്ഡ് നടന്മ്മാര്‍ തൊട്ടുള്ള നീണ്ട നിര കേരളത്തിനായി കൈകോര്‍ക്കുമ്‌ബോഴാണ് ദാസേട്ടന്റെ അഭാവം ചര്‍ച്ചയാവുന്നത്.

എന്നാല്‍ കേരളത്തിലെ പല സാമൂഹിക വിഷയങ്ങളിലും നിശിതമായി അഭിപ്രായം പറഞ്ഞിട്ടുള്ള വ്യക്തിയാണ് യേശുദാസ്.കാന്‍സര്‍ മരുന്നുകളുടെ വിലകുറക്കല്‍ തൊട്ട് ഗുരുവായൂരിലെ അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവും ജീന്‍സ് വിവാദവും വരെയുള്ള പല വിഷയങ്ങളിലും കൈവിട്ടുപോയ പലവിവാദങ്ങള്‍ക്കും യേശുദാസ് നിമിത്തമായി മാറിയിട്ടുണ്ട്.

അത്തരമൊരു വ്യക്തി ഇപ്പോള്‍ ഒരു പ്രതികരണവും നടത്താതെ മാറിനില്‍ക്കുന്നതാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്.ദുരന്തസമയത്ത് മലയാളികള്‍ക്ക് യാതൊരു ആത്മവിശ്വാസവും പകരാതെ എല്ലാം കഴിഞ്ഞിട്ട് ജഗദീശ്വരനെ പ്രാര്‍ത്ഥിച്ചിട്ടും ജാതിമതം മതദ്വേഷം പാടിയിട്ടും എന്തുകാര്യമെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.

അതേസമയം, ഇപ്പോള്‍ യുഎസിലുള്ള യേശുദാസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംഭാവനയടക്കമുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കേരളത്തിന്റെ അവസ്ഥയില്‍ അങ്ങേയറ്റം ഖിന്നനാണെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. മുന്‍കാലങ്ങളില്‍ സുദുദ്ദേശത്തോടെ ചെയ്ത പലകാര്യങ്ങളും താന്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ വിവാദമായതിനാലാണ് അദ്ദേഹം പരസ്യപ്രതികരണങ്ങള്‍ നടത്താത്തതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement