ഞിങ്ങള്‍ക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ ഞാന്‍ പാവം ഡുണ്ടു മോള്‍: തേച്ചൊട്ടിച്ച് സംവിധായകന്‍ ജൂഡ് ആന്റണി

53

കൊച്ചി: ഞിങ്ങള്‍ക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ ഞാന്‍ പാവം ഡുണ്ടു മോള്‍: തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപിക ദീപാ നിശാന്ത് കവി എസ് കലേഷിന്റെ കവിത കോപ്പിയടിച്ചെന്ന വിവാദത്തില്‍ ആരോപണം നേരിടുന്ന സംഭവത്തില്‍ പരോക്ഷമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്കിലൂടെയാണ് പെരെടുത്ത് പറയാതെ ജൂഡ് ഇവരെ വിമര്‍ശിച്ചിരിക്കുന്നത്.

Advertisements

യുവകവിയായ എസ് കലേഷിന്റെ കവിത തന്റെ പേര് വച്ച് കോളേജധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നാണ് ദീപ നിശാന്തിന് എതിരേയുള്ള വിമര്‍ശനം.

ജൂഡ് ആന്റണി ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:-

ഒരു ദിവസം ഡുണ്ടുമോള്‍ ക്ലാസ്സില്‍ ഒരു കിടിലന്‍ റബര്‍ കൊണ്ട് വന്നു. എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോ ചിലര്‍ പറഞ്ഞു ഇത് പിക്കുവിന്റെ റബര്‍ ആണല്ലോ എന്ന്. അപ്പൊ ഡുണ്ടുമോള്‍ പറഞ്ഞു ഞ്ഞിങ്ങള്‍ക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ.

പിക്കു കഷ്ടപ്പെട്ട് റബര്‍ വാങ്ങിയത് കടക്കാരന്‍ ബില്ല് സഹിതം കാണിച്ചപ്പോ ഡുണ്ടുമോള്‍ ചിണുങ്ങി കൊണ്ട് പറയുവാ ഇത് എനിച്ചും ബോളു ചേട്ടായി തന്നതാ ഞാന്‍ എന്ത് ചെയ്യാനാ എന്ന്. പാവം ഡുണ്ടു മോള്‍.

Advertisement