ഹിന്ദു സമൂഹത്തെ അവഹേളിച്ചു, ചുംബന സമരത്തില്‍ പങ്കെടുത്തു, നഗ്‌നയായി സിനിമയില്‍ അഭിനയിച്ചു; രഹ്ന ഫാത്തിമയേയും കുടുംബത്തേയും ഇസ്ലാമില്‍ നിന്ന് പുറത്താക്കി

75

കൊച്ചി: സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ട എറണാകുളം സ്വദേശി രഹന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. തൃക്കൊടിത്താനം സ്വദേശി ആര്‍.രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisements

കഴിഞ്ഞദിവസം പൊലീസിന്റെ കനത്ത സുരക്ഷയില്‍ ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയ്‌ക്കൊപ്പം നടപ്പന്തല്‍ വരെ ഇവര്‍ എത്തുകയും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നു മടങ്ങുകയും ചെയ്തിരുന്നു.അതിനിടെ രഹന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയതായി കേരള മുസ്ലിം ജമാഅത്ത കൗണ്‍സില്‍ അറിയിച്ചു. രഹനയെയും കുടുംബത്തെയും മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായി ജമാഅത്ത് സംസ്ഥാന കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.എ.പൂക്കുഞ്ഞ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

രഹന ഫാത്തിമയ്ക്ക് എറണാകുളം മുസ്ലിം ജമഅത്തുമായോ, മുസ്ലിം സമുദായവുമായോ യാതൊരു ബന്ധവുമില്ല. ചുംബന സമരത്തില്‍ പങ്കെടുക്കുകയും, നഗ്നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്നയ്ക്ക് മുസ്ലിം സമുദായത്തിന്റെ പേര് ഉപയോഗിക്കാന്‍ അവകാശമില്ല. സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയ ഈ മുസ്ലിം നാമധാരിക്കെതിരെ 152 എ വകുപ്പ് അനുസരിച്ച്‌ ക്രിമനല്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ജമാ അത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സാമൂഹ്യ ദ്രോഹികളെ മതവേഷം ധരിപ്പിച്ച്‌ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച ഐജി ശ്രീജിത്തിന്റെ നടപടി പൊലീസ് മാന്വവലിന് വിരുദ്ധവും അച്ചടക്കലംഘനവുമാണ്. ശ്രീജിത്തിനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി നടപടി സ്വീകരിക്കണമെന്നും ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

അതേസമയം, തന്നെ സന്നിധാനത്ത് പ്രവേശിപ്പിക്കാമെന്ന് പൊലീസ് ഉറപ്പ് തന്നിരുന്നുവെന്ന് രഹന ഫാത്തിമ പറഞ്ഞു. ആദ്യം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട തനിക്ക് പമ്ബയിലെ ഗണപതി കോവില്‍ വരെ സ്വന്തം റിസ്‌ക്കില്‍ വരാനായിരുന്നു നിര്‍ദ്ദേശമെന്നുമാണ് രഹ്നയുടെ പുറത്തു വന്ന ഓഡിയോയില്‍ ഉള്ളത്. അവിടെ നിന്ന് സംരക്ഷണം നല്‍കാമെന്ന് അറിയിച്ചു.ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ച്‌ ബാക്കി തീരുമാനിക്കാമെന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ അറിയിച്ചെങ്കിലും താന്‍ ജില്ലാ കലക്ടര്‍ നൂഹിനോടും,ഐ ജി മനോജ് എബ്രാഹാമിനോടും സംസാരിച്ചിരുന്നതായും അവര്‍ക്ക് സന്ദേശം നല്‍കിയിരുന്നതായും സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെ അറിയിച്ചു.

താന്‍ പുറപ്പെടും മുന്‍പും വിവരം ഇരുവരെയും അറിയിച്ചിരുന്നു. പമ്ബയിലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് കലക്ടറും ഉറപ്പ് പറഞ്ഞു. ഗണപതി കോവില്‍ എത്തുംവരെ തന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.പെണ്‍കുട്ടിയാണെന്ന് പോലും മനസില്ലാക്കാന്‍ കഴിഞ്ഞില്ല. ഐ ജി ശ്രീജിത്ത് നല്ല രീതിയില്‍ പിന്തുണ നല്‍കിയിരുന്നു. തയ്യാറാണെങ്കില്‍ നിങ്ങളെ അവിടെ എത്തിക്കുമെന്ന് തന്നെ ശ്രീജിത്ത് ഉറപ്പ് നല്‍കിയിരുന്നു. അവരുടെ പ്രൊട്ടക്ഷനില്‍ നിന്നും പിന്മാറരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.പൊലീസ് നല്ല രീതിയില്‍ സഹായിച്ചു. പക്ഷെ കുറച്ച്‌ മുന്നോട്ട് പോയി കഴിഞ്ഞപ്പോള്‍ പിന്നെ പോകാന്‍ പറ്റാതെ വന്നു. അതാണ് പിന്മാറിയത്.

രശ്മി നായര്‍ തന്നോട് പക വീട്ടാനാണ് കെ സുരേന്ദ്രനുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നതായി ആരോപിക്കുന്നതെന്നും രഹ്ന ഫാത്തിമ പറഞ്ഞു.

അതിനിടെ സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാല്‍ അശുദ്ധിയാകുമെന്ന് പറഞ്ഞ ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന വിശദീകരിച്ചിട്ടുണ്ട്. തന്ത്രി സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. ഇത്തരം മാനസിക അവസ്ഥയിലുള്ളവര്‍ അവിടെയുള്ളിടത്തോളം ഇനി താന്‍ ശബരിമലയിലേക്കില്ലെന്നും രഹ്ന പറഞ്ഞു. ശബരിമലയില്‍ ആക്ടിവസം തെളിയിക്കാനോ, ആദ്യ സ്ത്രീയെന്ന ഖ്യാതിക്കോ വേണ്ടിയല്ല പോയത്. സ്ത്രീകള്‍ കയറുന്നത് അശുദ്ധിയാണെന്ന് തന്ത്രി ഉള്‍പ്പടെ പറയുന്നുവെന്നും രഹ്ന കുറ്റപ്പെടുത്തി.

ശബരിമല കയറുന്നതിന് മുന്‍പ് കളക്ടറെയും, ഐജി മനോജ് എബ്രഹാമിനെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സുരക്ഷ നല്‍കുമെന്ന ഉറപ്പിലാണ് പമ്ബയിലെത്തിയതെന്നും രഹ്ന വ്യക്തമാക്കി.

Advertisement