പാസ്‌പോര്‍ട്ടുകളും സ്പീഡ് പോസ്റ്റുകളും പാതിവഴിയില്‍; നെട്ടോട്ടമോടി പ്രവാസികള്‍, തപാല്‍ സമരത്തില്‍ വലഞ്ഞു ജനം

7

കൊ​ച്ചി: പു​തി​യ പാ​സ്പോ​ർ​ട്ടു​ക​ളും അ​ടി​യ​ന്തി​ര​മാ​യി ല​ഭി​ക്കേ​ണ്ട ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളും ത​പാ​ൽ സ​മ​ര​ത്തി​ൽ കു​ടു​ങ്ങി. സ്വീ​ക​ർ​ത്താ​വി​നു വേ​ഗ​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​ന് അ​യ​ച്ച സ്പീ​ഡ് പോ​സ്റ്റു​ക​ൾ ഉ​ൾ​പ്പ​ടെ ത​പാ​ൽ സേ​വ​ന​ങ്ങ​ളെ​ല്ലാം​ത​ന്നെ നി​ല​ച്ച സ്ഥി​തി. 22നാ​രം​ഭി​ച്ച ദേ​ശീ​യ ത​പാ​ൽ സ​മ​രം കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പ​ടെ ഗ്രാ​മീ​ണ, ന​ഗ​ര മേ​ഖ​ല​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ വ​ല​യ്ക്കു​ക​യാ​ണ്.വിദേശത്ത് നിന്ന് അവധിക്ക് എത്തി പാസ്‌പോര്‍ട്ടുകള്‍ പുതുക്കാന്‍ നല്‍കിയവരും മക്കള്‍ക്ക് പാസ്‌പ്പോര്‍ട്ടിന് അപേക്ഷിച്ചവരും ഒക്കെ ഇതോടെ നെട്ടോട്ടത്തിലാണ്.

സം​സ്ഥാ​ന​ത്തെ അ​ന്പ​തോ​ളം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും ഉ​പ ത​പാ​ൽ ഓ​ഫീ​സു​ക​ളി​ലും ക​ത്തു​ക​ളും മ​റ്റു ത​പാ​ൽ ഉ​രു​പ്പി​ടി​ക​ളും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തു ത​പാ​ൽ വ​കു​പ്പി​ലെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ഗ്രാ​മീ​ണ്‍ ഡാ​ക്ക് സേ​വ​കു​മാ​രു​ടെ (ജി​ഡി​എ​സ്) സേ​വ​ന, വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പു​തു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു സ​മ​രം.

Advertisements

ഇ​വ​രു​ൾ​പ്പ​ടെ അ​ഞ്ചു ല​ക്ഷ​ത്തോ​ളം ത​പാ​ൽ ജീ​വ​ന​ക്കാ​രാ​ണു സ​മ​രം ചെ​യ്യു​ന്ന​ത്. കേ​ര​ള​ത്തി​ൽ അ​ര ല​ക്ഷ​ത്തോ​ളം പേ​ർ സ​മ​രരം​ഗ​ത്തു​ണ്ടെ​ന്നു ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളാ​യ നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് പോ​സ്റ്റ​ൽ എം​പ്ലോ​യി​സ് (എ​ൻ​എ​ഫ്പി​ഇ), എ​ഐ​പി​ആ​ർ​പി​എ എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു.

മ​ണി​ഓ​ർ​ഡ​ർ, ര​ജി​സ്റ്റേ​ർ​ഡ് ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ എ​ന്നി​വ​യു​ടെ ബു​ക്കിം​ഗും വി​ത​ര​ണ​വും ന​ട​ക്കു​ന്നി​ല്ല. സ്പീ​ഡ് പോ​സ്റ്റു​ക​ളോ ര​ജി​സ്റ്റേ​ർ​ഡ് ത​പാ​ലു​ക​ളോ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ സ്വീ​ക​രി​ക്കു​ന്നി​ല്ല. ത​പാ​ൽ ബോ​ക്സു​ക​ളി​ൽനി​ന്ന് ഉ​രു​പ്പ​ടി​ക​ൾ ശേ​ഖ​രി​ക്കേ​ണ്ട​വ​രും സ​മ​ര​ത്തി​ലാ​ണ്. ട്രെ​യി​നു​ക​ളി​ൽ ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ കൊ​ണ്ടു​പോ​കു​ന്ന ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ലാ​യ​തി​നാ​ൽ റെ​യി​ൽ​വേ വ​ഴി​യു​ള്ള ത​പാ​ൽ സേ​വ​ന​ങ്ങ​ളും നി​ല​ച്ചു.

പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി​യു​ള്ള സ​ന്പാ​ദ്യ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ​ര​ത്തി​ൽ താ​ളം തെ​റ്റി. സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കാ​ത്ത​തി​നാ​ൽ ത​പാ​ൽ​വ​കു​പ്പി​ന്‍റെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ന്‍റെ​യും എ​ടി​എ​മ്മു​ക​ളു​ടെ​യും സേ​വ​നം ഏ​റെ​പ്പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​രം​ഭി​ച്ചി​രു​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു നി​ക്ഷേ​പ​ത്തു​ക പി​ൻ​വ​ലി​ക്കാ​നെ​ത്തു​ന്ന​വ​ർ നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​ണ്. ത​പാ​ൽ വ​കു​പ്പി​ന്‍റെ എ​ടി​എ​മ്മു​ക​ൾ മി​ക്ക​തും ഇ​ന്ന​ലെ​യോ​ടെ കാ​ലി​യാ​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​രം തീ​ർ​ക്കു​ന്ന​തി​നു സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ശ്ര​മ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു എ​ൻ​എ​ഫ്പി​ഇ വ​ക്താ​വ് വി.​ആ​ർ. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. സ​മ​രം തീ​ർ​ന്നാ​ലും ത​പാ​ൽ​സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തി​നു ദി​വ​സ​ങ്ങ​ളെ​ടു​ക്കും

Advertisement