സ്വന്തമായി കാറുള്ളവര്‍ക്ക് ഇനി ഗ്യാസിന് സബ്‌സിഡി ഇല്ല

22

ന്യൂഡല്‍ഹി: സ്വന്തമായി കാറുള്ളവര്‍ക്ക് ഇനി പാചകവാതക സബ്‌സിഡി നഷ്ടപ്പെടും.അനധികൃത സബ്‌സിഡി ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ പാചകവാതക നയം.

രാജ്യത്ത് ഏകദേശം 3.6 കോടി അനധികൃത പാചക വാതക സബ്‌സിഡിയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഇത് എടുത്തുകളയുന്നതോടെ 30,000 കോടി രൂപയോളം ഖജനാവിലേക്ക് തിരിച്ചെത്തിക്കാമെന്നും ഇത് അര്‍ഹരായവര്‍ക്ക് പ്രയോജനപ്പെടുത്താമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. പത്ത് ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരെ കഴിഞ്ഞ വര്‍ഷം പാചക വാതക സബ്‌സിഡിയില് നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

Advertisements

കാറുടമകളുടെ പാചക വാതക സബ്‌സിഡി എടുത്തുകളയുന്നതിനുള്ള ആദ്യ പടി സര്‍ ക്കാര്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ജില്ലകളിലെ ആര്‍ടി ഓഫീസുകളില്‍ നിന്ന് വാഹന രജിസ്‌ട്രേഷന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. മിക്കയാളുകളും ഒന്നോ രണ്ടോ കാര്‍ ഉപയോഗിക്കുന്നവരും അതിനൊപ്പം പാചക വാതക സബ്‌സിഡി അനുഭവിച്ചുവരുന്നവരുമാണ്.

ഇത് ഇനി തുടരേണ്ട കാര്യമില്ലെന്നാണ് അധികൃതര്‍ ക്ക് ലഭിച്ച നിര്‍ദേശം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പെട്രോളിയം മന്ത്രാലയം പാചക വാതക ഉപഭോക്താക്കളുടെ വിശദ വിവരങ്ങള്‍ ആദായ നികുതി വകുപ്പില്‍ നിന്ന് ശേഖരിച്ച് വരുന്നുണ്ട്. ഉപഭോക്താക്കളുടെ പാന്‍, താമസ, മൊബൈല്‍ രേഖകളാണ് ശേഖരിച്ച് വരുന്നത്.

നവംബര്‍ വരെയുള്ള കണക്കനുസരിച്ച് ഏകദേശം 25.11 കോടി ഗാര്‍ഹിക പാചക വാതക ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. പ്രധാന്‍മന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം ദാരിദ്രരേഖയ്ക്ക് താഴെയുള്ള 3.16 കോടി ജനങ്ങള്‍ക്കും സബ്‌സിഡി അനുവദിച്ചു

Advertisement