ഒരു മാനസിക രോഗിയെ പോലെ അയാളെന്റെ പിന്നാലെ നടന്നു, ഇത്ര ഉപദ്രവകാരി ആയിരുന്നെന്ന് അറിഞ്ഞില്ല: ഹനാന്‍

13

സോഷ്യല്‍ മീഡിയ വഴി തന്നെ അധിക്ഷേപിച്ച നൂറുദ്ദീനെ തനിക്കറിയാമെന്ന് ഹനാന്‍. കോളെജില്‍ നിന്നയച്ച വാഹനത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അന്ന് തമ്മനത്ത് പോയതെന്ന് ഹനാന്‍ പറയുന്നു. അവിടെ വെച്ച്‌ കാണുന്നതാണ് ഈ നൂറുദ്ദീന്‍ ഷെയ്ക്കിനെ. ഒരു മാനസിക രോഗിയെപോലെ ഇയാള്‍ തന്റെ പുറകില്‍ നടക്കുകയായിരുന്നു. ഇത്രയും ഉപദ്രവകാരിയാണ് ഇയാള്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെന്ന് ഹനാന്‍ പ്രതികരിച്ചു.

അതേസമയം, ഹനാനെ ആക്ഷേപിക്കാന്‍ മുന്നിട്ടിറങ്ങിയ നൂറുദ്ദീന്‍ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹനാനെ മോശമായി ചിത്രീകരിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ ഡിജിപിക്കും നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു വയനാട് സ്വദേശിക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്.
വിദ്യാര്‍ഥിനിയെക്കുറിച്ചു സമൂഹ മാധ്യമങ്ങളില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലും പരിശോധന തുടങ്ങി.

Advertisements

തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഹനാന്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം മല്‍സ്യവില്‍പന അടക്കമുള്ള ചെറിയ ജോലികള്‍ ചെയ്താണു പഠിക്കുന്നതും രോഗിയായ തന്റെ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്ബാദിക്കുന്നതും. ഇക്കാര്യം വാര്‍ത്തയായതില്‍ തട്ടിപ്പുണ്ടെന്ന് ആരോപിച്ചായിരുന്നു നൂറുദ്ദിന്‍ വീഡിയോ ഇട്ടത്.

Advertisement