പാലക്കാട് നിർഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ത്തി

10

പാലക്കാട്: പാലക്കാട് പ്രവര്‍ത്തിക്കുന്ന നിർഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ത്തിയെന്ന് അന്തേവാസിയുടെ പരാതി. സ്ഥാപനത്തിലെ താക്കോല്‍ കാണാതായതിനെ തുടര്‍ന്നാണ് 25 ലേറെ വരുന്ന പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ത്തി ചോദ്യം ചെയ്തതെന്ന് പെണ്‍കുട്ടികളിലൊരാള്‍ പറഞ്ഞു . ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സാമൂഹ്യനീതി വകുപ്പ് വിശദീകരിച്ചു.

സാമൂഹിക നീതി വകുപ്പിന് കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് മാസങ്ങൾക്ക് മുൻപ് തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അന്തേവാസികളെ മാനസികമായി തകര്‍ക്കുന്ന തരത്തിലുളള ജീവനക്കാരുടെ പെരുമാറ്റം പതിവാണെന്നും പെൺകുട്ടി പറയുന്നു.

Advertisements
Advertisement