കര്‍ഷകന് കൃഷിയിടത്തില്‍ നിന്നും ലഭിച്ചത് കോടികള്‍ വിലമതിക്കുന്ന നിധി: ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായ കൃഷിക്കാരന്‍ ഇതാ

34

ലണ്ടന്‍: ഒറ്റ രാത്രി കൊണ്ടാണ് ഇംഗ്ലണ്ടിലെ ഒരു കര്‍ഷകന്‍െ ജീവിതം മാറിമറിഞ്ഞത്. ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തില്‍ നിധി വേട്ടയ്ക്കായിറങ്ങിയ മൈക്ക് സ്‌മൈലും സംഘവും ചേര്‍ന്ന് ഈ കര്‍ഷകന്റെ കൃഷിപ്പാടത്തില്‍ നിന്നും കണ്ടെത്തിയത് 600 പുരാതന നാണയങ്ങള്‍. റോമന്‍ സാമ്രാജ്യ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് ഇവ എന്നാണ് കരുതുന്നത്.

Advertisements

അതുകൊണ്ട് തന്നെ 2000 വര്‍ഷത്തോളം പഴക്കമുണ്ട് ഇവയില്‍ ഓരോ നാണയത്തിനും. വെറും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് മൈക്ക് സ്‌മൈലും സംഘവും നിധി വേട്ടയ്ക്കിറങ്ങിയത്. ഈ കൃഷിപ്പാടത്തിലൂടെ കടന്ന് പോകുമ്പോള്‍ ഡിറ്റക്ടര്‍ അമിതമായി ശബ്ദം പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഇവിടം കുഴിച്ച് നോക്കാന്‍ അവര്‍ തീരുമാനിച്ചത്.

ഉടന്‍ തന്നെ കര്‍ഷകന്റെ അനുവാദം വാങ്ങി കുഴിച്ചു തുടങ്ങിയപ്പോഴാണ് അമ്പരിപ്പിക്കുന്ന തരത്തില്‍ ഈ നാണയ ശേഖരം കണ്ടത്. ഓരോ നാണയത്തിനും ഇപ്പോഴത്തെ മൂല്യം അനുസരിച്ച് 900 പൗണ്ട് വരും അതായത് ഏകദേശം 80000 ഇന്ത്യന്‍ രൂപ. നാണയം പുരാവസ്തു മ്യൂസിയം അധികൃതര്‍ക്ക് കൈമാറുവാനാണ് ഇരുവരുടേയും പദ്ധതി. ഇങ്ങനെ ലഭിക്കുന്ന പണം മൈക്കും കര്‍ഷകനും തമ്മില്‍ പങ്കിട്ടെടുക്കാനാണ് തീരുമാനം.

Advertisement