വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമാ പേര് അറം പറ്റുന്നതോ? നായകനായിരുന്ന ദിലീപ് പീഡനക്കേസില്‍ പെട്ടതിന് പിന്നാലെ സിനിമയുടെ നിര്‍മാതാവും യുവതിയെ ബലാല്‍സംഗം ചെയ്തതിന് പിടിയിലായി

29

കൊച്ചി: സുന്ദര്‍ദാസ് സംവിധാനം ചെയ്ത വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമ മലയാളികള്‍ നിറകൈയ്യടിയോടെ സ്വാഗതം ചെയ്ത ഒന്നായിരുന്നു. എന്നാല്‍ പേര് അനര്‍ത്ഥമാക്കിയ ചിത്രമെന്ന പേരിലാണ് ഇത് പിന്നീട് അറിയപ്പെട്ടത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം പുറത്തു വരുന്നതും ദിലീപ് അറസ്റ്റിലാവുന്നതുമെല്ലാം ഈ സിനിമയുടെ പേരുമായി താരതമ്യപ്പെടുത്തി മലയാളികള്‍. അന്ന് ദിലീപ് 84 ദിവസം ആലുവ സബ് ജയിലില്‍ കിടന്നപ്പോള്‍ ഈ സിനിമ ചര്‍ച്ചകളിലെത്തി. ആ സിനിമയിലെ നായകന്‍ അഴിക്കുള്ളിലായതിന്റെ പേരിലായിരുന്നു അത്.

Advertisements

എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാവും പീഡനക്കേസില്‍ കടുങ്ങുകയാണ്. അതും സിനിമാ ലോകത്ത് നിന്നുയര്‍ന്ന ബലാത്സംഗ കേസില്‍. വെല്‍കം ടു സെന്‍ട്രല്‍ ജയിലിന്റെ നിര്‍മ്മാതാവായിരുന്നു വൈശാഖ് രാജന്‍.

പതിനൊന്ന് മലയാള സിനിമകളാണ് വൈശാഖ് രാജന്‍ നിര്‍മ്മിച്ചത്. അതില്‍ കൂടുതല്‍ സിനിമയില്‍ അഭിനയിച്ച സൂപ്പര്‍താരവും ദിലീപാണ്. മേരിക്കൊണ്ടുരു കുഞ്ഞാടും വെല്‍കം ടു സെന്‍ട്രല്‍ ജയിലും റോള്‍ മോഡല്‍സും. എന്നാല്‍ വളരെ ഞെട്ടലോടെയാണ് വൈശാഖ് രാജനെതിരായ പീഡനക്കേസ് സിനിമാ ലോകം നിരീക്ഷിക്കുന്നത്.

മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. 2007ല്‍ പുറത്തിറങ്ങിയ ഷാഫിയുടെ മായാവിയിലൂടെയാണ് വൈശാഖ് സിനിമാ രംഗത്ത് വരുന്നത്. ശേഷം 2010ല്‍ മേരിക്കൊണ്ടൊരു കുഞ്ഞാട്, പിന്നീട് 2012ല്‍ പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍. സജിന്‍ രാഘവന്‍ ആയിരുന്നു നിര്‍മ്മാതാവ്.

മലയാള സിനിമയുടെ മുഖം മുടി അഴിച്ചു കാട്ടുന്ന ചിത്രം. മോഹന്‍ലാലിനെ കളിയാക്കാനായിരുന്നു സിനിമയെന്ന ആരോപണം സജീവമായി. ശ്രീനിവാസന്റെ ചിത്രം എല്ലാ അര്‍ത്ഥത്തിലും ഫ്‌ളോപ്പായി. ഇതോടെ ലാല്‍ ഫാന്‍സുകാരുടെ അനിഷ്ടവും ഉയര്‍ന്നു. സംവിധായകനെ കുറ്റപ്പെടുത്തി ഇതോടെ നിര്‍മ്മാതാവ് തന്നെ രംഗത്ത് വന്നു. ഇത് മലയാള സിനിമയില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തു.

വൈശാഖ് രാജനെതിരെ ചുമത്തിയത് ജാമ്യമില്ലാ കേസ് ആയതിനാല്‍ അറസ്റ്റ് ഉറപ്പാണെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒത്തുതീര്‍പ്പിന് നടത്തിയ ശ്രമമൊന്നും വിജയിച്ചില്ല. അതേസമയം തന്നെ ബ്ലാക് മെയിലിന് ഇരയാക്കുകയാണെന്ന് നിര്‍മ്മാതാവ് പറയുന്നു.

25 വയസ്സുകാരിയായ തൃശ്ശൂര്‍ സ്വദേശിനിയാണ് അദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കതൃകടവിലുള്ള വൈശാഖ് രാജന്റെ ഫ്‌ളാറ്റിലേക്ക് യുവതിയെ വിളിച്ചു വരുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു.

Advertisement