നരേന്ദ്ര മോഡിയെ ‘തറ’എന്ന് വിളിച്ച് അധിക്ഷേപിച്ച മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

7

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ’തറ’ എന്ന് വിളിച്ച് അധിക്ഷേപിച്ച മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി. താത്കാലികമാണ് പുറത്താക്കല്‍. പാര്‍ട്ടി വക്താവ് രണ്‍ദീപ് സര്‍ജ്വാലയാണ് ഇക്കാര്യം അറിയിച്ചത്.

അയ്യര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ ഒരു റാലിയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായമണിശങ്കര്‍അയ്യര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപഹസിച്ചത്.

Advertisements

എന്നാല്‍ പ്രസ്താവന കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി മണിശങ്കര്‍ അയ്യരോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടത്.ബിജെപിയും പ്രധാനമന്ത്രിയും വളരെ മോശമായ രീതിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ അതേ ഭാഷയില്‍ തിരിച്ച് പ്രധാനമന്ത്രിയെയോ ബിജെപിയെയോ കോണ്‍ഗ്രസ് നേതാക്കള്‍വിമര്‍ശിക്കുന്നത് താന്‍ അംഗീകരിക്കില്ല.

കോണ്‍ഗ്രസിന് വ്യത്യസ്തമായ സംസ്‌കാരമാണ് ഉളളത്. അതുകൊണ്ട് മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുമെന്നാണ് താനും പാര്‍ട്ടി അംഗങ്ങളും പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിശങ്കര്‍ അയ്യരുടെ വിമര്‍ശനത്തോട് പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് ബാലറ്റ് പേപ്പറിലൂടെ ഇതിന് മറുപടി നല്‍കും എന്നാണ് പറഞ്ഞത്. പറഞ്ഞത് ശരിയാണ്, താന്‍ ഏറെ തറയാണ്.

ഏറെ താഴ്ന്ന നിലയില്‍ നിന്ന് വന്നവനാണ് ഞാന്‍. അതുകൊണ്ട് സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ മിക്ക സമയവും പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചരങ്ങള്‍ അവസാനിച്ചു. എന്റെ ജന്മ നാടായ ഗുജറാത്തിനെക്കുറിച്ച് പല മോശം പരാമര്‍ശങ്ങളും അവര്‍ നടത്തിയിട്ടുണ്ട്. ഇതിനെല്ലാം മറുപടി ഗുജറാത്ത് ജനത ബാലറ്റിലൂടെ നല്‍കുമെന്നും മോഡി പറഞ്ഞു.

എന്തായാലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനാധിപത്യ മര്യാദകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നടപടി വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പ്. പ്രത്യേകിച്ചും ബിജെപിയുടെ ഭാഷ കോണ്‍ഗ്രസ് തിരിച്ച് പറയില്ല എന്ന രാഹുലിന്റെ പ്രസ്താവന പുറത്തുവന്ന സാഹചര്യത്തില്‍.

Advertisement