പൂച്ച നിയമനടപടിയിലൂടെ നേടിയത് അഞ്ച് കോടി

17

ന്യൂയോര്‍ക്ക്: ഗ്രഫി എന്ന പൂച്ച നിയമനടപടിയിലൂടെ നേടിയത് അഞ്ച് കോടി, സംഭവം സത്യമാണ്. യു.എസിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ പൂച്ചയാണ് ഗ്രഫി. പൂച്ചയുടെ ചിത്രം നിയമവിരുദ്ധമായി മറ്റൊരു കോഫി കമ്പനി ഉപയോഗിച്ചതിനാണ് 5 കോടി രൂപ പിഴ നല്‍കാന്‍ കോടതി ഉത്തരവായത്. ഏവര്‍ക്കും സുപരിചിതയായ ഗ്രഫിയുടെ വിപണി മൂല്യം മനസ്സിലാക്കിയ ഉടമസ്ഥന്‍ ടബാത്ത ബണ്ടേസണ്‍ ഈ പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരില്‍ ഒരു ശീതള പാനീയം പുറത്തിറക്കി.

അത് വന്‍ വിജയമായപ്പോള്‍ ഈ പൂച്ചയുടെ ചിത്രത്തിന് വിലയേറി. ഇതിനെ തുടര്‍ന്ന് ഗ്രഫിയുടെ ചിത്രം മറ്റ് കമ്പനികള്‍ക്ക് നല്‍കുന്നതിനുള്ള അവകാശം വില്‍ക്കുന്നതിനായി ബണ്ടേസണ്‍ ഒരു കോപ്പിറൈറ്റ് കമ്പനി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഗ്രീനഡ് കോഫി എന്ന കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഈ പൂച്ചയുടെ ചിത്രം വാങ്ങിയത്.

Advertisements

കോഫി ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഗ്രീനഡിന് പൂച്ചയുടെ ചിത്രങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം. എന്നാല്‍ അടുത്തിടെ ഗ്രിനഡ് പുറത്തിറക്കിയ ടീ ഷര്‍ട്ടിലും ഗ്രഫിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ബണ്ടേസണ്‍ കോടതിയെ സമീപിച്ചത്. മുഖ ഭാവങ്ങള്‍ കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ താരമായ ഗ്രഫി ഇപ്പോള്‍ കോടീശ്വരന്‍ ആയതിന്റെ ഗെറ്റപ്പിലാണ്. അമേരിക്കയിലെ ഗ്രീനഡ് കമ്പനി അഞ്ചു കോടി രൂപ നല്‍കണമെന്ന് കാണിച്ച് കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയാണ് ഉത്തരവിറക്കിയത്.

Advertisement