പ്രതിഷേധം കത്തി; ഒടുവില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ എയര്‍ ഇന്ത്യ

11

ഗള്‍ഫില്‍ നിന്നു നാട്ടിലേക്കുള്ള സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടി വരെയാണ് വര്‍ധിപ്പിച്ചിരുന്നത്.

പ്രവാസികളായ പാവപ്പെട്ട രോഗികള്‍ക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പുതിയതീരുമാനമെന്നും അത് പിന്‍വലിക്കണമെന്നുംപരക്കെആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് സര്‍ക്കുലര്‍ റദ്ദാക്കിയതായി എയര്‍ഇന്ത്യ അറിയിച്ചത്. പുതിയ സര്‍ക്കുലര്‍ റദ്ദാക്കിയതോടെ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്, ദുബായില്‍ നിന്നും കൊച്ചിയിലേക്ക് പഴയ നിരക്കായ തൊണ്ണൂറ്റിഅയ്യായിരം രൂപ നല്‍കിയാല്‍ മതിയാകും. ബെംഗളൂരു, ഹൈദരാബാദ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് കൂട്ടിയിരുന്നു.

Advertisements
Advertisement