ചേരിതിരിഞ്ഞ് മനുഷ്യന്‍ മനുഷ്യനെ കൂട്ടക്കുരുതിക്ക് വിധേയമാക്കും, ആകാശത്ത് നിന്നും തീഗോളം വര്‍ഷിക്കും, 2018ല്‍ നേരിടാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ച് നോട്രഡാമസിന്റെ വെളിപ്പെടുത്തല്‍

23

2018ല്‍ ലോകം നേരിടാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ചുള്ള നോട്രഡാമസിന്റെ പ്രവചനങ്ങളാണ് പുതു വര്‍ഷത്തില്‍ ലോകം ഭയത്തോടെ നോക്കി കാണുന്നത്. ആകാശത്ത് നിന്നും തീഗോളം വര്‍ഷിക്കും, ലോകം രണ്ടു ചേരികളായി തിരിഞ്ഞ് പോരാടും, രൂക്ഷമായ പ്രകൃതിദുരന്തങ്ങള്‍ കൊണ്ട് കിഴക്കന്‍ ഭാഗങ്ങള്‍ ഭയന്ന് വിറയ്ക്കുമ്പോള്‍ പടിഞ്ഞാറന്‍ പ്രദേശത്തെ കാത്തിരിക്കുന്നത് രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ്. ഭൂമി കനത്ത ചൂടില്‍ വെന്തുരുകും. ഒരു തരിത്തണല്‍ പോലും എങ്ങും കാണാനാകില്ല, തുടങ്ങിയ നോട്രഡാമസിന്റെ പ്രവചനങ്ങള്‍ ലോകം മുഴുവന്‍ പരിഭ്രാന്തി പരത്തുന്നതാണ്.

Advertisements

ലോകം വന്‍ മാറ്റങ്ങള്‍ക്ക് വിധേയമാകും. അത് മുഖഛായ തന്നെ മാറ്റിമറിക്കുന്നതായിരിക്കും. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ ലോകം ചേരിതിരിഞ്ഞ് യുദ്ധം ചെയ്യും. നോട്രഡാമസിന്റെ ഈ പ്രവചനത്തെ യുദ്ധമുഖത്ത് നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപധി കിം ജോംഗ് ഉന്നും തമ്മില്‍ വഷളായിക്കൊണ്ടിരിക്കുന്ന ബന്ധത്തോടാണ് ഉപമിച്ചിരിക്കുന്നത്. പാശ്ചാത്യ പൗരസ്ത്യ ബന്ധങ്ങള്‍ വഷളായിക്കൊണ്ടിരിക്കെ ഇപ്പോള്‍ തന്നെ വന്‍ യുദ്ധത്തിന്റെ കാഹളം മുഴങ്ങുന്നതായിട്ടാണ് വിലയിരുത്തല്‍.

ആകാശത്ത് നിന്നും തീഗോളം താഴേയ്ക്ക് പതിക്കാന്‍ തുടങ്ങും. നിസ്സഹായരും നിഷ്‌ക്കളങ്കരുമായ അനേകര്‍ മരിക്കും. കിംഗ് ജോംഗ് ഉന്നിന്റെ ആണവായുധത്തോടാണ് ഇതിനെ ആള്‍ക്കാര്‍ ഉപമിച്ചിട്ടുള്ളത്. ഉത്തരകൊറിയ അണുവായുധം വികസിപ്പിച്ചെടുത്തത് ഇതിലേക്കുള്ള തുടക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ആഗോളതാപനത്തില്‍ ഉരുകുന്ന ഭൂമി കൂടുതല്‍ പഴുക്കും. കാടുകള്‍ക്ക് പോലും പിടിച്ചു നില്‍ക്കാനാകില്ല. രക്ഷപ്പെടാന്‍ മലനിരകളിലെങ്ങും ഒരു ഹിമകണം പോലും ഉണ്ടാകില്ല. സൂര്യതാമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു തണലും മതിയാകില്ല. ഈ സാഹചര്യം എട്ടു വര്‍ഷത്തോളം തുടരുമെന്നും 2025 ഓടെ ലോകത്ത് വീണ്ടും പഴയപോലെ സമാധാനം വരുമെന്നും നോട്രഡാമസ് പ്രവചനത്തില്‍ പറയുന്നു.

അതേസമയം ഇത് നടക്കുമോ എന്ന് സംശയിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും ആഗോള താപനത്തെക്കുറിച്ചും വരള്‍ച്ചയെക്കുറിച്ചും കേള്‍ക്കുന്നതൊക്കെ പ്രവചനങ്ങളെ പിന്തുണയ്ക്കുന്നതാണ്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് പ്രവാചകനായ നോട്രഡാമസ് ശ്ലോകത്തിന്റെ രൂപത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളവയുടെ പരിഭാഷപ്പെടുത്തലിന്റെ വ്യാഖ്യാനങ്ങളാണ് ലോകത്തിന് മുന്നിലുള്ളത്. നോട്രഡാമസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജയം അടക്കം നേരത്തേ നടത്തിയിട്ടുള്ള പ്രവചനങ്ങളെല്ലാം ഇതുവരെ സത്യമായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

Advertisement