ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മനസുവച്ചാല്‍, ദരിദ്രകുടുംബങ്ങളിലെ 3000 യുവതികള്‍ക്ക് ‘രാജകീയ’ വിവാഹം; ചടങ്ങില്‍ കേന്ദ്രമന്ത്രിയും നാനാ പടേക്കറുമുള്‍പ്പെടെ വിഐപികളും

20

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ മനസുവച്ചാല്‍ പാവങ്ങള്‍ക്കുവേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ മാതൃകയാവുകയാണു മഹാരാഷ്‌ട്രയിലെ ചാരിറ്റി കമ്മിഷണര്‍ ശിവകുമാര്‍ ദിഗെ. നിര്‍ധനരായ 3,000 ജോഡി യുവതീ-യുവാക്കളാണ്‌ “ആര്‍ഭാടപൂര്‍വം” ദാമ്പത്യത്തിലേക്കു പ്രവേശിച്ചത്‌. സ്വപ്‌നം കാണാന്‍പോലും കഴിയാത്ത രീതിയില്‍ “രാജകീയമായി”, വി.ഐ.പികള്‍ ഉള്‍പ്പെട്ട വമ്പന്‍ജനക്കൂട്ടത്തെ സാക്ഷിയാക്കി,

മുംബൈ: ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ മനസുവച്ചാല്‍ പാവങ്ങള്‍ക്കുവേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ മാതൃകയാവുകയാണു മഹാരാഷ്‌ട്രയിലെ ചാരിറ്റി കമ്മിഷണര്‍ ശിവകുമാര്‍ ദിഗെ. ഈമാസം ആദ്യം സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച സമൂഹവിവാഹങ്ങളിലൂടെ നിര്‍ധനരായ 3,000 ജോഡി യുവതീ-യുവാക്കളാണ്‌ “ആര്‍ഭാടപൂര്‍വം” ദാമ്പത്യത്തിലേക്കു പ്രവേശിച്ചത്‌.

Advertisements

സ്വപ്‌നം കാണാന്‍പോലും കഴിയാത്ത രീതിയില്‍ “രാജകീയമായി”, വിഐപികള്‍ ഉള്‍പ്പെട്ട വമ്പന്‍ജനക്കൂട്ടത്തെ സാക്ഷിയാക്കി, വിവാഹിതരായതിന്റെ ആവേശത്തിലാണു ദരിദ്ര കര്‍ഷകകുടുംബങ്ങളില്‍പെട്ട സ്വപ്‌നില്‍ സാബിളും നവവധു തേജളും. നിര്‍ധനര്‍ക്കായി സമൂഹവിവാഹങ്ങള്‍ സംഘടിപ്പിക്കുക എന്ന ആശയം നടപ്പാക്കാന്‍ സംസ്‌ഥാനത്തെ വിവിധ മതസ്‌ഥാപനങ്ങളെയും ട്രസ്‌റ്റുകളെയും സമീപിക്കുകയാണു ശിവകുമാര്‍ ദിഗെ ചെയ്‌തത്‌. കമ്മിഷണര്‍ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു പ്രതികരണം. വിവിധ മത-സാമൂഹികസംഘടനകളും വ്യക്‌തികളും ഈ സദുദ്യമത്തിനായി കൈയയച്ചു സംഭാവനചെയ്‌തു.

മഹാരാഷ്‌ട്രയിലെ മറാത്ത്‌വാഡ, വിദര്‍ഭ മേഖലകളില്‍ കടക്കെണിയില്‍പെട്ട്‌ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നതു പതിവായപ്പോഴാണ്‌ അവരുടെ മക്കള്‍ക്കായി സമൂഹവിവാഹം സംഘടിപ്പിക്കാന്‍ ദിഗെ മുന്നിട്ടിറങ്ങിയത്‌. കടക്കെണി മൂലം പെണ്‍മക്കളുടെ വിവാഹം മുടങ്ങുന്ന അവസ്‌ഥയിലാണു കര്‍ഷകരില്‍ ഏറെയും ജീവനൊടുക്കിയത്‌. ജില്ലകള്‍തോറും സംഘാടകസമിതികള്‍ രൂപീകരിച്ചും, ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തിയുമാണു ജാതി-മതഭേദമന്യേ സമൂഹവിവാഹങ്ങള്‍ സംഘടിപ്പിച്ചത്‌.

കഴിഞ്ഞ 13-നു മുംബൈയില്‍ നടന്ന സമൂഹവിവാഹത്തിലാണു സ്വകാര്യ കമ്പനി തൊഴിലാളിയായ സ്വപ്‌നില്‍ സാബിളും നിര്‍ധന കര്‍ഷകകുടുംബാംഗമായ തേജളും ദാമ്പത്യത്തിലേക്കു കാലൂന്നിയത്‌. പാല്‍ഘര്‍ ജില്ലക്കാരായ ഇരുവരുടെയും വിവാഹം വീട്ടുകാര്‍ നിശ്‌ചയിച്ചിരുന്നെങ്കിലും അതു നടത്താനുള്ള സാമ്പത്തികശേഷി ഇരുകൂട്ടര്‍ക്കുമുണ്ടായിരുന്നില്ല. അന്നത്തെ ചടങ്ങില്‍ ഇവരുള്‍പ്പെടെ 95 ജോഡികള്‍ വിവാഹിതരായി. കേന്ദ്രമന്ത്രി രാംദാസ്‌ അത്‌വാലെ, സംസ്‌ഥാനമന്ത്രി സുഭാഷ്‌ ദേശായ്‌ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വിവാഹിതരായതിന്റെ ആവേശത്തിലാണ്‌ ഇവരെല്ലാം.

പിറ്റേന്നുതന്നെ പുനെയില്‍ സംഘടിപ്പിച്ച സമൂഹവിവാഹത്തില്‍, ആദിവാസി വിഭാഗത്തില്‍പെട്ട 18 ജോഡികള്‍ ഒന്നിച്ചു. പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള എസ്‌.എം. സുപെ ഫൗണ്ടേഷനാണു ആഭരണങ്ങളും വസ്‌ത്രങ്ങളും സദ്യയുമടക്കമുള്ള ചെലവുകള്‍ വഹിച്ചത്‌. കഴിഞ്ഞ 13-നുതന്നെ ലാത്തൂരില്‍ നടന്ന സമൂഹവിവാഹത്തിനു നേതൃത്വം നല്‍കിയത്‌ അഷ്‌ടവിനായക ട്രസ്‌റ്റാണ്‌. നൂറിലേറെ സാമൂഹികസംഘടനകളുടെ സഹായത്തോടെ 40 ലക്ഷം രൂപയാണ്‌ ഇതിനായി സമാഹരിച്ചത്‌. നടന്‍മാരായ നാനാ പടേക്കറും മകരന്ദ്‌ അനസ്‌പുരെയും മറ്റും മുന്‍കൈയെടുത്തു രൂപീകരിച്ച “നാം” ഫൗണ്ടേഷനും ലത്തൂരിലെ സമൂഹവിവാഹത്തിനു സഹായം നല്‍കി.

Advertisement