വീട്ടില്‍ ദാരിദ്ര്യമായിട്ടും കളഞ്ഞു കിട്ടിയ 40 ലക്ഷം രൂപയുടെ വജ്രം വിശാല്‍ ഉടമയ്ക്ക് തിരിച്ചു കൊടുത്തു; സത്യസന്ധതയുടെ ആള്‍രുപമായ 15 കാരന് മുന്നില്‍ ശിരസ് നമിച്ച് നാട്ടുകാര്‍

43

ന്യൂഡല്‍ഹി: വിശാലിന്റെ വീട്ടില്‍ ആവശ്യത്തിലേറെ ബുദ്ധിമുട്ടുകളുണ്ട്. അച്ഛന്‍ സെക്യൂരിറ്റി ജോലിയെടുക്കുന്നതില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ട് വേണം കുടുംബം പുലരാന്‍. ചെറുപ്പം മുതലേ ആഗ്രഹിച്ചതൊന്നും പൂര്‍ണ്ണമായി കിട്ടിയിട്ടില്ല വിശാലിന്. കുറച്ച് പണം കിട്ടിയാല്‍ അച്ഛനുമമ്മയോടൊപ്പം സന്തോഷത്തോടെ വിശാലിന് ജീവിക്കാം.

ഇത്തരമൊരു അവസ്ഥയില്‍ ജീവിച്ചു വരവേയാണ് സൂററ്റിലെ മഹിദാപുരയിലെ 15 കാരനായ 11ാംക്‌ളാസ് വിദ്യാര്‍ത്ഥിയായ വിശാല്‍ ഉപാദ്ധ്യായ എന്ന വിശാലിന് 40 ലക്ഷം രൂപ വില വരുന്ന 700 കാരറ്റ് വജ്രം കളഞ്ഞുകിട്ടുന്നത്. വജ്രാഭരണ കച്ചവടത്തിന് പേര് കേട്ട മഹിദാപുരയിലെ തെരുവില്‍ ക്രിക്കറ്റ് കളിക്കുമ്പോളാണ് വിശാലിന് വജ്രാഭരണങ്ങള്‍ കളഞ്ഞുകിട്ടുന്നത്.

Advertisements

തന്റെ ദരിദ്രാവസ്ഥയിലാണ് ഇത് കളഞ്ഞു കിട്ടിയതെങ്കിലും ആ വജ്രാഭരണങ്ങള്‍ തിരിച്ചു കൊടുക്കണം എന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല. വജ്രാഭരണങ്ങള്‍ തിരിച്ചു നല്‍കിയ വിശാലിന് ഉടമസ്ഥനായ മന്‍സൂഖ് സാലിയ 30000 രൂപ സമ്മാനമായി നല്‍കി. സൂററ്റ് ഡയമണ്ട് അസോസിയേഷന്‍ പ്രസിഡണ്ട് ബാബു ഗുജറാത്തി 11000 രൂപയും സമ്മാനമായി നല്‍കി.
ആ വജ്രാഭരണങ്ങള്‍ ലഭിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ കുടുംബം വിറ്റ്‌
ഞാന്‍ കടം വീട്ടേണ്ടി വന്നേനെ. എന്നെയും എന്റെ കുടുംബത്തെയും രക്ഷിച്ചത് വിശാലാണ് എന്ന് ഉടമസ്ഥന്‍ പറഞ്ഞു.

ഞാന്‍ വീട്ടിലേക്ക് പോവുമ്പോള്‍ ഈ വജ്രങ്ങള്‍ എന്റെ പോക്കറ്റിലുണ്ട്. എന്റെ മാതാപിതാക്കളോട് ഞാന്‍ ഇക്കാര്യം പറഞ്ഞില്ല. ശരിയായ ഉടമസ്ഥനെ കണ്ടെത്തണമെന്ന് ഞാന്‍ തീരുമാനിച്ചു. മൂന്നാം ദിവസം റോഡിലൂടെ ഒരാള്‍ തെരഞ്ഞുവരുന്നത് കണ്ടു. ഞാന്‍ അവരുടെ സംസാരം ശ്രദ്ധിച്ചു. അവരെ പിന്തുടര്‍ന്നു. ഞാന്‍ അവരോട് പറഞ്ഞു. വജ്രം എന്റെ കയ്യിലുണ്ടെന്ന്. അമ്മ തന്നെ ഒരു അമ്പത് രൂപ ഒരിക്കല്‍ എന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു. അന്ന് ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല. അത് കൊണ്ട് എനിക്കറിയാം പണം നഷ്ടപ്പെട്ടവരുടെ വേദന എനിക്ക് സമ്മാനമായി ലഭിച്ച പണം ഞാനെന്റെ പഠനത്തിന് ഉപയോഗിക്കും. എന്റെ അച്ഛനും അമ്മക്കും ഞാന്‍ മെച്ചപ്പെട്ട ജീവിതം ഞാന്‍ നല്‍കുമെന്ന് പറഞ്ഞ് വിശാല്‍ നിര്‍ത്തി.

Advertisement