തുടര്‍ച്ചയായി മുന്നാം തവണയും സെഞ്ച്വറി, ചരിത്രമായി വിരാട വീരന്‍ കോഹ്ലി

20

പൂനെ : വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്ബരയിലെ മൂന്നാമത്തെ കളിയിലും വിരാട് കോഹ്‌ലി സെഞ്ച്വറി നേടി. ഈ സെഞ്ച്വറിയിലൂടെ തുടര്‍ച്ചയായി മുന്ന് കളിയില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്‌മാനായി കോഹ്‌ലി ചരിത്രത്തിലേക്കും നടന്നു കയറി.

Advertisements

ക്രിക്കറ്റ് ചരിത്രത്തിലെ പത്താമത്തെ മാത്രം കളിക്കാരനും. ഇനി കോഹ്‌ലിക്കു മുന്‍പില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറി നേടിയ സംഗക്കാര മാത്രം. കോഹ്‌ലി ബാറ്റ് ചെയ്യുമ്ബോള്‍ ബാറ്രിങ്ങ് ഇത്ര അനായാസമാണോ എന്ന് പോലും തോന്നിയേക്കാം.

കോഹ്‌ലി മൈതാനത്തേക്ക് ഇറങ്ങുമ്ബോള്‍ ഓരോ ഇന്ത്യ ആരാധകനും ഇപ്പോള്‍ വിശ്വസിക്കുന്നുണ്ട് മറ്റൊരു സെഞ്ച്വറി അയാള്‍ ഇന്ന് നേടുമെന്ന്.

കോഹ്‌ലിയുടെ 38ാം ഏകദിന സെ‌ഞ്ച്വറിയാണിത്. താന്‍ തുടങ്ങി വച്ച ദൗത്യം പൂര്‍ത്തിയാക്കാതെ 42ാം ഓവറില്‍ കോഹ്‌ലി മടങ്ങുമ്ബോള്‍ മുന്‍പ് സച്ചിന്‍ പുറത്താകുമ്ബോള്‍ ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയും അനുഭവിച്ച അതേ വികാരം. 29 വയസുകാരനായ കോഹ്‌ലിയുടെ ക്രിക്കറ്റ് ജീവിതത്തില്‍ ഇനിയും റെക്കോര്‍ഡുകള്‍ ഓരോന്നായി തകരുമെന്നുറപ്പ്. സമയവും പ്രതിഭയും കോഹ്‌ലിക്കൊപ്പമാണ്.

Advertisement