ഇന്ത്യ വിടുമെന്ന് പ്രവാസിയായ ഭര്‍ത്താവിനോട് പറഞ്ഞ് നാടുവിട്ട യുവതിയും കാമുകനും തമിഴ്നാട്ടില്‍ പിടിയില്‍

13

കാഞ്ഞങ്ങാട്: ഇന്ത്യ വിടുമെന്ന് പ്രഖ്യാപിച്ച്‌ പ്രവാസിയായ ഭര്‍ത്താവിനെ അറിയിച്ചു നാലര വയസ്സുള്ള മകള്‍ക്കൊപ്പം കാമുകനുമായി ഒളിച്ചോടിയ കാമുകി തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് പിടിയിലായി. മേട്ടുപ്പാളയത്തെ നന്ദ ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ തമിഴ്‌നാട് പോലീസിന്റെ സാഹായത്തോടെയാണ് പിടികൂടിയത്. ജൂണ്‍ 2നാണ് പരപ്പ എടത്തോട് സ്വദേശിനിയും നാലര വയസുള്ള മകളുമായി മൂവാറ്റുപുഴ സ്വദേശിയായ യുവാവിനോടൊപ്പം നാടുവിട്ടത്.

ഗള്‍ഫിലുള്ള സുനിതയുടെ ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് യുവതി നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം കടന്നു കളഞ്ഞത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ യുവതി ഭര്‍ത്താവിന് മൊബൈലില്‍ ശബ്ദസന്ദേശം അയക്കുകയും ഞങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം പോവുകയാണെന്നും പോലീസില്‍ പരാതി പറയാന്‍ നില്‍ക്കേണ്ടെന്നും പരാതി നല്‍കിയാല്‍ വിവാഹമോചന കേസ് ഫയല്‍ചെയ്യുമെന്നും അറിയിക്കുകയായിരുന്നു.

Advertisements

യുവതിയും താനും അടുപ്പത്തിലാണെന്നും ഇന്ത്യ വിടുകയാണെന്നും കാമുകനും അറിയിച്ചു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവര്‍ക്കും പാസ്‌പോര്‍ട്ടുപോലുമില്ലെന്ന് കണ്ടെത്തി.തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ മേട്ടുപ്പാളയം ടവര്‍ പരിധിയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Advertisement